നയന്‍താരയ്ക്ക് പിന്നാലെ അശോക് വാജ്‌പേയിയും അവാര്‍ഡ് ഉപേക്ഷിക്കുന്നു
Oct 7, 2015, 14:51 IST
ന്യൂഡല്‍ഹി: (www.kvartha.com 07.10.2015) പ്രശസ്ത എഴുത്തുകാരി നയന്‍താര സെഹ് ഗാളിന് പിന്നാലെ മുന്‍ ലളിതകലാ അക്കാദമി അധ്യക്ഷനും കവിയുമായ അശോക് വാജ്‌പേയിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കാന്‍ ഒരുങ്ങുന്നു.
സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് പ്രശസ്ത എഴുത്തുകാരിയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരുമകളുമായ നയന്‍താര സെഹ് ഗാള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനില്‍കിയത്.
അധികാരത്തിലിരിക്കുന്നവരുടെ ഹിന്ദുത്വ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായി 'അണ്‍മേക്കിംഗ് ഓഫ് ഇന്ത്യ' എന്ന തലക്കെട്ടില്‍ പറുത്തിറക്കിയ പ്രസ്താവനയില്‍ നയന്‍താര വ്യക്തമാക്കിയിരുന്നു.
എഴുത്തുകാര്‍ കൃത്യമായ നിലപാടെടുക്കുകയും അധാര്‍മികതക്കെതിരെ ശബ്ദിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നയന്‍താര സെഹ് ഗാളിനെ പോലെ മുതിര്‍ന്ന ഒരു ഇംഗ്‌ളീഷ് എഴുത്തുകാരി ശക്തമായ നലപാടെടുക്കുമ്പോള്‍ അതിനെ പിന്തുണക്കുക എന്നത് എഴുത്തുകാരുടെ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. എഴുത്തുകാരുടെ ദേശീയതലത്തിലുള്ള കൂട്ടായ്മയായ കേന്ദ്ര സാഹിത്യ അക്കാദമി അവസരത്തിനൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടുവെന്നും അശോക് വാജ്‌പേയ് കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് പറഞ്ഞ വാജ്‌പേയ്
ലക്ഷക്കണക്കിനാളുകളെ പിടിച്ചിരുത്താന്‍ പോന്ന വാക്ചാതുരിയുള്ളയാളാണ് നമ്മുടെ പ്രധാനമന്ത്രിയെന്നും എഴുത്തുകാരും നിഷ്‌കളങ്കരായ സാധാരണക്കാരും കൊല്ലപ്പെടുമ്പോള്‍ അദ്ദേഹം മൗനം ദീക്ഷിക്കുന്നതെന്തുകൊണ്ടാണെന്നും ചോദിച്ചു.
കല്‍ബുര്‍ഗി വധം,ദാദ്രി കൊല തുടങ്ങി സമീപകാലങ്ങളില്‍ അധികരിച്ചുവരുന്ന ഫാസിസ്റ്റ് അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധമായി നിരവധി എഴുത്ത
സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് പ്രശസ്ത എഴുത്തുകാരിയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരുമകളുമായ നയന്‍താര സെഹ് ഗാള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനില്‍കിയത്.
അധികാരത്തിലിരിക്കുന്നവരുടെ ഹിന്ദുത്വ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായി 'അണ്‍മേക്കിംഗ് ഓഫ് ഇന്ത്യ' എന്ന തലക്കെട്ടില്‍ പറുത്തിറക്കിയ പ്രസ്താവനയില്‍ നയന്‍താര വ്യക്തമാക്കിയിരുന്നു.
എഴുത്തുകാര്‍ കൃത്യമായ നിലപാടെടുക്കുകയും അധാര്‍മികതക്കെതിരെ ശബ്ദിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നയന്‍താര സെഹ് ഗാളിനെ പോലെ മുതിര്‍ന്ന ഒരു ഇംഗ്‌ളീഷ് എഴുത്തുകാരി ശക്തമായ നലപാടെടുക്കുമ്പോള്‍ അതിനെ പിന്തുണക്കുക എന്നത് എഴുത്തുകാരുടെ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. എഴുത്തുകാരുടെ ദേശീയതലത്തിലുള്ള കൂട്ടായ്മയായ കേന്ദ്ര സാഹിത്യ അക്കാദമി അവസരത്തിനൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടുവെന്നും അശോക് വാജ്‌പേയ് കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് പറഞ്ഞ വാജ്‌പേയ്
കല്‍ബുര്‍ഗി വധം,ദാദ്രി കൊല തുടങ്ങി സമീപകാലങ്ങളില്‍ അധികരിച്ചുവരുന്ന ഫാസിസ്റ്റ് അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധമായി നിരവധി എഴുത്ത
Also Read:
കാഞ്ഞങ്ങാട്ടെ 2 കുട്ടികളെ വില്‍പന നടത്തിയ സംഭവത്തില്‍ ആരോപണ വിധേയയായ അഭിഭാഷകയ്‌ക്കെതിരെ തെളിവ് ഹാജരാക്കണമെന്ന് ഹൈക്കോടതി
Keywords: After Nayantara Sahgal, Poet Ashok Vajpeyi Returns Award, Takes on PM, New Delhi, Protection, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.