Opposition meet | മമതയുടെ നിര്‍ദേശത്തിന് പിന്നാലെ പട്നയില്‍ ഉടന്‍ പ്രതിപക്ഷ നേതാക്കളുടെ നിര്‍ണായക യോഗം നടക്കും; ശരദ് പവാറും ഉദ്ധവും അടക്കമുള്ളവര്‍ പങ്കെടുക്കും

 


പട്‌ന: (www.kvartha.com) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടത്താന്‍ നിര്‍ദേശിച്ചതിന് പിന്നാലെ, പ്രതിപക്ഷ നേതാക്കളുടെ നിര്‍ണായക യോഗം മെയ് മൂന്നാം വാരത്തില്‍ പട്നയില്‍ നടന്നേക്കും. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം മെയ് 17 ന് അല്ലെങ്കില്‍ മെയ് 18 ന് യോഗം നടക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
    
Opposition meet | മമതയുടെ നിര്‍ദേശത്തിന് പിന്നാലെ പട്നയില്‍ ഉടന്‍ പ്രതിപക്ഷ നേതാക്കളുടെ നിര്‍ണായക യോഗം നടക്കും; ശരദ് പവാറും ഉദ്ധവും അടക്കമുള്ളവര്‍ പങ്കെടുക്കും

ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനും ജെഡിയു നേതാവുമായ ദേവേഷ് ചന്ദ്ര താക്കൂര്‍ ഈയാഴ്ച ആദ്യം എന്‍സിപി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച ശരദ് പവാറുമായും ശിവസേന (ഉദ്ധവ് വിഭാഗം) മേധാവി ഉദ്ധവ് ഉദ്ധവ് താക്കറെയുമായും വ്യാഴാഴ്ച മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പട്നയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഇരുവരും സമ്മതം അറിയിച്ചതായാണ് വിവരം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവരുമായി നിതീഷ് കുമാര്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കും. അവര്‍ പട്നയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് നേതാക്കളെല്ലാം കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. കഴിഞ്ഞ മാസമാണ്, നിതീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ മമത ബാനര്‍ജി, പ്രതിപക്ഷ ഐക്യം വര്‍ധിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ കൊല്‍ക്കത്ത സന്ദര്‍ശന വേളയില്‍ പ്രതിപക്ഷ യോഗം നിര്‍ദേശിച്ചത്. ബിജെപിയെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രമേയം പാസാക്കിയിട്ടുണ്ട്.

Keywords: India News, Malayalam News, Political News, National News, Politics, Indian Politics, Mamata Banerjee, Sharad Pawar, Nitish Kumar, Uddhav Thackeray, After Mamata's proposal to Nitish, big Opposition meet likely on May 18 in Patna; Sharad Pawar, Uddhav to attend.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia