തമിഴ്നാട്ടിൽ നിപ വൈറസ് ബാധയില്ല; വിശദീകരണവുമായി കോയമ്പതൂർ ജില്ല കളക്ടർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോയമ്പതൂർ: (www.kvartha.com 08.09.2021) തമിഴ്നാട്ടിൽ നിപ വൈറസ് ബാധ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കി കോയമ്പതൂർ ജില്ല കളക്ടർ ജി എസ് സമീരൻ. കോയമ്പതൂരിൽ നിപ വൈറസ് ബാധയേറ്റ ഒരാളെ കണ്ടെത്തിയെന്ന റിപോർടിനോടുള്ള പ്രതികരണമാണ് കളക്ടറുടെ വിശദീകരണം. ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ കോഴിക്കോട് ജില്ലയിൽ പന്ത്രണ്ട് വയസുകാരൻ നിപ വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. 
Aster mims 04/11/2022
കോയമ്പതൂരിൽ നിപ വൈറസ് ബാധ കണ്ടെത്തിയതായി വാർത്ത ഏജൻസിയായ എ എൻ ഐ,  കോയമ്പതൂർ ജില്ല കളക്ടർ ജി എസ് സമീരനെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പ്രതികരണമായാണ് ജി എസ് സമീരൻ നിപ വൈറസ് ബാധ നിഷേധിച്ചുകൊണ്ട് രംഗത്തുവന്നത്. 

തമിഴ്നാട്ടിൽ നിപ വൈറസ് ബാധയില്ല; വിശദീകരണവുമായി കോയമ്പതൂർ ജില്ല കളക്ടർ

ഇതൊരു തെറ്റായ വിവരമാണ്. കേരളത്തിലെ കോഴിക്കോടാണ് നിപ വൈറസ് ബാധ റിപോർട് ചെയ്തത്. കോയമ്പതൂർ അതിർത്തിയിൽ ഞങ്ങൾ എല്ലാ മുൻ കരുതലുകളും സ്വീകരിച്ച് കഴിഞ്ഞു. ഇതുവരെ ഒരു കേസ് പോലും റിപോർട് ചെയ്യപ്പെട്ടിട്ടില്ല. തെറ്റായ വിവങ്ങളിലൂടെ പരിഭ്രാന്തി പടർത്താതിരിക്കാൻ എ എൻ ഐ എത്രയും പെട്ടെന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്യണം എന്നായിരുന്നു കോയമ്പതൂർ കളക്ടറുടെ ട്വീറ്റ്. ഇതേ തുടർന്ന് എ എൻ ഐ ട്വീറ്റിൽ തിരുത്തൽ നടത്തി. 

നിപ ലക്ഷണവുമായി ഇപ്പോള്‍ കേരളത്തില്‍ എട്ടുപേര്‍ കൂടിയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതിനിടെ മരിച്ച കുട്ടിയുടെ സമ്പര്‍ക പട്ടികയില്‍ 251 പേര്‍കൂടി ഉള്‍പെടുമെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ സര്‍കുലറില്‍ പറയുന്നു. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ എണ്ണം 32 ആയി. ഇവരെ കോഴിക്കോട് മെഡികെല്‍ കോളജിലെ നിപ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

SUMMARY: Earlier in the day, news agency ANI quoted Coimbatore District Collector Dr GS Sameeran as saying a case of Nipah virus had been identified in Coimbatore, Tamil Nadu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia