ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ വീട്ടിലെത്തി മുലായം സിങിന്റെ അനുഗ്രഹം വാങ്ങി മരുമകള്‍ അപര്‍ണ ബിഷ്ത് യാദവ്

 


ലക്‌നൗ: (www.kvartha.com 21.01.2022) ബി ജെ പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ മുലായം സിങിന്റെ അനുഗ്രഹം തേടി മരുമകള്‍ അപര്‍ണ ബിഷ്ത് യാദവ്. ലക്‌നൗവിലെ വീട്ടിലെത്തി അപര്‍ണ ബിഷ്ത് യാദവ് ഭര്‍തൃപിതാവായ മുലായം സിങിന്റെ ആശീര്‍വാദം വാങ്ങി. മുലായം സിങിന്റെ യാദവിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം അപര്‍ണ തന്നെ ട്വിറ്റെര്‍ അകൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. 

ബി ജെ പി അംഗത്വമെടുത്ത് ലക്നൗവിലെ അമൗസി എയര്‍പോര്‍ടില്‍ എത്തിയപ്പോള്‍ പാര്‍ടി പ്രവര്‍ത്തകരില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചതെന്നും ഈ പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദിയുണ്ടെന്നും കഴിഞ്ഞ ദിവസം അപര്‍ണ ട്വീറ്റ് ചെയ്തു.  

ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ വീട്ടിലെത്തി മുലായം സിങിന്റെ അനുഗ്രഹം വാങ്ങി മരുമകള്‍ അപര്‍ണ ബിഷ്ത് യാദവ്


സമാജ് വാദി പാര്‍ടി സ്ഥാപകനായ മുലായം സിങ് യാദവിന്റെ ഇളയ മരുമകളാണ് അപര്‍ണ ബിഷ്ത് യാദവ്. മുലായമിന്റെ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ. കഴിഞ്ഞ ബുധനാഴ്ചയാണ് അപര്‍ണ ന്യൂഡെല്‍ഹിയിലെ പാര്‍ടി ആസ്ഥാനത്തെത്തി ബി ജെ പി അംഗത്വം സ്വീകരിച്ചത്.
  
അപര്‍ണ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഞങ്ങള്‍ക്ക് സീറ്റ് നല്‍കാന്‍ കഴിയാത്തവരെയൊക്കെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

Keywords:  News, National, India, Lucknow, Uttar Pradesh, Assembly Election, Election, After joining BJP, Mulayam’s youngest daughter-in-law Aparna seeks his blessings
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia