രാജ്യത്ത് ഐ ടി നിയമം 2021 പ്രാബല്യത്തിൽ: നിർദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുകിന് പിന്നാലെ ഗൂഗിളും യൂട്യൂബും
May 26, 2021, 09:19 IST
ഡെൽഹി: (www.kvartha.com 26.05.2021) രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ വന്നു. ഐ ടി നിയമത്തിലെ നിർദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുകിന് പിന്നാലെ ഗൂഗിളും യൂട്യൂബും വ്യക്തമാക്കി. എന്നാൽ ട്വിറ്റർ വിഷയത്തിൽ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.
ബുധനാഴ്ച മുതൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികൾക്കും ഉത്തരവാദിത്വം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശം പാലിക്കാത്തവർക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സർകാർ സ്വീകരിക്കുക എന്നതിൽ ആശങ്ക തുടരുന്നു. ഫെബ്രുവരിയിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ഒരു സാമൂഹിക മാധ്യമ കമ്പനി മാത്രമേ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളൂവെന്നാണ് സൂചന.
Keywords: News, New Delhi, India, National, Facebook, Google, YouTube, Social Media, Central Government, After Facebook, Now Google and YouTube Say Will Comply With India’s Digital Rules.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.