ബ്ലാക് ഫംഗസിന് പിന്നാലെ 'വൈറ്റ് ഫംഗസ്' അണുബാധ: പട്‌നയിൽ നാല് പേർക്ക് റിപോർട് ചെയ്തു

 


പട്‌ന: (www.kvartha.com 21.05.2021) രാജ്യത്ത് ബ്ലാക് ഫംഗസ് കേസുകൾ റിപോർട് ചെയ്യുന്നതിന് പിന്നാലെ ആശങ്ക വിതച്ച്‌ 'വൈറ്റ് ഫംഗസ്' അണുബാധ. ബീഹാറിലെ പട്‌നയിൽ നാല് പേർക്ക് വൈറ്റ് ഫംഗസ് അണുബാധ റിപോർട് ചെയ്തു. രോഗബാധിതരിൽ ഒരാൾ പട്‌നയിൽ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്.

വൈറ്റ് ഫംഗസ് രോഗബാധ ബ്ലാക് ഫംഗസിനേക്കാൾ അപകടകാരിയാണെന്ന് പട്ന മെഡികൽ കോളജ് ആശുപത്രിയിലെ മെെക്രോബയോളജി വിഭാഗം മേധാവി ഡോ. എസ്എൻ സിംഗ് പറഞ്ഞു.

ബ്ലാക് ഫംഗസ് അണുബാധയേക്കാൾ അപകടകരമാണ് വൈറ്റ് ഫംഗസ് അണുബാധ, കാരണം ഇത് നഖങ്ങൾ, ചർമം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങൾ, വായ എന്നിവ ഉൾക്കൊള്ളുന്ന ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും രോഗം ബാധിക്കുന്നു.

കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളിൽ നടത്തിയ എച്ആർസിടി പരിശോധനയിൽ കണ്ടെത്തി.

ബ്ലാക് ഫംഗസിന് പിന്നാലെ 'വൈറ്റ് ഫംഗസ്' അണുബാധ: പട്‌നയിൽ നാല് പേർക്ക് റിപോർട് ചെയ്തു

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്താൻ പ്രധാനമായും ഉപയോഗിക്കുന്ന സിടി സ്‌കാനാണ് എച്ആർസിടി. കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങൾ കാണിച്ചെങ്കിലും അവർ കോവിഡ് പോസിറ്റീവായിരുന്നില്ലെന്ന് ഡോ. എസ് സിംഗ് പറഞ്ഞു.

ശ്വാസകോശത്തിൽ രോഗം കണ്ടെത്തിയതായും പരിശോധനയ്ക്ക് ശേഷം ഫംഗസ് വിരുദ്ധ മരുന്നുകൾ നൽകിയപ്പോൾ സുഖം പ്രാപിച്ചതായും ഡോ. സിംഗ് പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവരിൽ വൈറ്റ് ഫംഗസ് അണുബാധ കൂടുതൽ അപകടകരമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, Patna, India, National, Bihar, Black fungus, White fungus, After black fungus, Bihar reports four cases of white fungus in Patna.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia