ശിവസേനയുടെ ഹെഡ് ഓഫിസ് ഇടിച്ചുതകര്‍ക്കുമെന്ന് ബിജെപി എംഎല്‍എ; ഭീഷണിപ്പെടുത്തുന്ന പരാമര്‍ശത്തിന് 'ദബാങ്' ഡയലോഗുമായി ഉദ്ധവ് താകറെ
Aug 2, 2021, 12:25 IST
മുംബൈ: (www.kvartha.com 02.08.2021) ഭീഷണി സ്വരമുയര്‍ത്തിയ ബി ജെ പിക്ക് ദബാങ് സിനിമയിലെ ഹിറ്റ് ഡയലോഗില്‍ മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി. വേണമെങ്കില്‍ ശിവസേനയുടെ ഹെഡ് ഓഫിസ് ഇടിച്ചുതകര്‍ക്കുമെന്നാണ് ബി ജെ പി എം എല്‍ എ പ്രസാദ് ലാഡ് പരാമര്‍ശിച്ചത്. ഇതിന് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രംഗത്തെത്തി. ഭീഷണിപ്പെടുത്തുന്ന ഭാഷ അംഗീകരിക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
'ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ഭാഷ ആരും സംസാരിക്കരുത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും സാധിക്കില്ല'-അദ്ദേഹം പറഞ്ഞു. ധപട് സെ ദാര്‍ നഹീ ലഗ്താ (അടി കിട്ടുമെന്ന ഭയമേ ഇല്ല) ദബാങ് സിനിമയിലെ ഹിറ്റ് ഡയലോഗും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബി ജെ പി എം എല്‍ എ പ്രസാദ് ലാഡ് ശിവസേനക്കെതിരെ രംഗത്തെത്തിയത്. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ മുംബൈയിലെ ശിവസേന ഭവന്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പിന്നീട് പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ചാല്‍സ് പുനര്‍വികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാല്‍സ് പുനര്‍ വികസന പദ്ധതി മഹാരാഷ്ട്ര സംസ്‌കാരം സംരക്ഷിക്കുന്നതാകുമെന്നും അദ്ദേഹം പരിപാടിയില്‍ വ്യക്തമാക്കി. എന്‍ സി പി നേതാവ് ശരദ് പവാറും പങ്കെടുത്തു. കോവിഡ് നിന്ത്രണത്തില്‍ അദ്ദേഹം സംസ്ഥാന സര്‍കാരിനെ അഭിനന്ദിച്ച് രംഗത്തെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.