ഗുവാഹത്തി എക്‌സ്പ്രസില്‍ വന്‍തിരക്ക്
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ നിന്നും വടക്കുകിഴക്കന്‍ മേഖലകളിലുളളവര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരത്തുനിന്ന് മാത്രം രണ്ടായിരത്തിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്നലെ ട്രെയിനുകളില്‍ നാട്ടിലേക്ക് മടങ്ങി. നിയന്ത്രിക്കാന്‍ കഴിയാത്തവിധം തിരക്കനുഭവപ്പെടുന്നതിനാല്‍ തിരുവനന്തപുരം ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലും ഹൗറ എക്‌സ്പ്രസിലും രണ്ട് ജനറല്‍ കോച്ചുകള്‍ വീതം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് നിന്നും ഗുവാഹത്തി എക്‌സ്പ്രസില്‍ ആയിരംപേര്‍ റിസര്‍വേഷനിലും 700 യാത്രക്കാര്‍ ജനറലിലും യാത്ര ചെയ്തു. കൊല്ലത്ത് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ മാത്രം 200 യാത്രക്കാര്‍ ടിക്കറ്റെടുത്തു. പാലക്കാട് സ്‌റ്റേഷന്‍ കഴിഞ്ഞതോടെ ഏകദേശം 3000നും 4000നും ഇടയ്ക്ക് യാത്രക്കാര്‍ അസമിലേക്ക് ടിക്കറ്റെടുത്തതായാണ് വിവരം. ഹൗറ എക്‌സ്പ്രസില്‍ 350 ആളുകള്‍ ജനറലിലും 800 പേര്‍ റിസര്‍വേഷനിലും യാത്രചെയ്തിട്ടുണ്ട്.
ട്രെയിനില്‍കയറുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കാന്‍ ആര്‍ പി എഫിന്റെ പൊലീസ് സന്നാഹം സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. എസ് എം എസ് ഭീഷണിയൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ കിട്ടുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. വിളിച്ച വീട്ടുകാരാകട്ടെ വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് മാത്രമാണ് പറയുന്നതെന്നും അവര്‍ പറഞ്ഞു.
നേരത്തേ, അതത് സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷ ഉറപ്പ് നല്‍കിയിട്ടും ചെന്നൈ, ബാംഗ്ലൂര്‍, പൂനെ തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്ന് അസാമികളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കൂട്ടപലായനം.
SUMMARY: After Bangalore and Chennai, Kerala too sees exodus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.