Shah Rukh Khan | മകന്‍ ആര്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്‌സീരീസില്‍ ശാരൂഖ് ഖാനും എത്തുന്നു

 


മുംബൈ: (KVARTYHA) മകന്‍ ആര്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്‌സീരീസില്‍ അഭിനയിക്കാന്‍ ബോളിവുഡ് താരം ശാരൂഖ് ഖാനും. സ്റ്റാര്‍ഡം എന്നാണ് വെബ് സീരീസിന്റെ പേര്. നടന്‍ ബോബി ഡിയോളാണ് പ്രധാനവേഷത്തിലെത്തുന്നത്. വ്യത്യസ്ത ലുകിലാണ് ബോബി വെബ് സീരീസില്‍ എത്തുന്നതെന്നാണ് വിവരം. ഇതിനോടകം തന്നെ പല രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

Shah Rukh Khan | മകന്‍ ആര്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്‌സീരീസില്‍ ശാരൂഖ് ഖാനും എത്തുന്നു
അതിനിടെയാണ് സീരിസില്‍ ശാറൂഖ് ഖാനും ഭാഗമായേക്കുമെന്ന റിപോര്‍ടുകള്‍ പുറത്തുവരുന്നത്. താരങ്ങളെ ഉദ്ധരിച്ച് മിഡ് ഡേയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വെബ് സീരീസില്‍ ഒരു നിര്‍ണായക രംഗത്തിലാണ് ശാറൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുകയെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ രംഗങ്ങള്‍ ചിത്രീകരിക്കുമെന്നുമാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.

നിലവില്‍ അന്ധേരിയിലാണ് ചിത്രീകരണം നടക്കുന്നത്. ആറ് എപിസോഡുകളുള്ള വെബ് സീരീസാണ് സ്റ്റാര്‍ഡം. പേര് പോലെതന്നെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. കരണ്‍ ജോഹര്‍, രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍ എന്നിവരും പരമ്പരയുടെ ഭാഗമാകുന്നുണ്ട്.

ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ശാറൂഖ് ഖാന്‍. ഈ വര്‍ഷം പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളായ പത്താനും ജവാനും 1000 കോടി ക്ലബില്‍ ഇടംപിടിച്ചിട്ടുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Keywords:  After baap of all hits, Shah Rukh Khan teams up with beta, Mumbai, News, Shah Rukh Khan, Bollywood Actor, Aryan Khan, Stardom, Web Series, Andheri, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia