പലിശ ചേര്‍ത്ത് തിരിച്ചുതരും; മമതക്കെതിരെ കൊലവിളിയുമായി ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍; ഒന്നിനുപകരം നാല് പേരെ തീര്‍ത്തിരിക്കുമെന്നും വെല്ലുവിളി
Dec 11, 2020, 15:36 IST
കൊല്‍ക്കത്ത: (www.kvartha.com 11.12.2020) പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കൊലവിളിയുമായി സംസ്ഥാന ബി ജെ പി നേതാക്കള്‍. പശ്ചിമബംഗാളില്‍ സന്ദര്‍ശനത്തിനെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്കെതിരെ തൃണമൂലുകാര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ പരസ്യവെല്ലുവിളിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷനടക്കമുള്ളവര്‍ രംഗത്തെത്തിയത്.
2011ലെ മമതയുടെ മുദ്രാവാക്യത്തില്‍ പ്രധാനപ്പെട്ടതായിരുന്നു. 'മാറ്റമാണ് ആവശ്യം പ്രതികാരമല്ല' എന്നത്. ഇതേ മുദ്രാവാക്യം കടമെടുത്തായിരുന്നു മമതയോട് പ്രതികാരം ചെയ്തിരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന് പറഞ്ഞത്.
ഞങ്ങള്‍ എല്ലാത്തിലും മാറ്റംകൊണ്ടുവരുമെന്നും അതിനൊപ്പം തന്നെ തങ്ങള്‍ പ്രതികാരവും ചെയ്തിരിക്കുമെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്. തങ്ങളോട് ചെയ്തതിന് പലിശ ചേര്‍ത്ത് തിരിച്ചുതന്നിരിക്കുമെന്നും ദിലീപ് ഘോഷ് വെല്ലുവിളിച്ചു.
ദിലീപ് ഘോഷിന്റെ ഭീഷണിക്ക് പിന്നാലെ തന്നെ മമതക്കെതിരെ ബംഗാള്‍ ബി ജെ പി നേതാവ് സയന്തന്‍ ബസുവും രംഗത്തെത്തി. നിങ്ങള്‍ ഒരാളെ കൊന്നാല്‍ നാലുപേരെ ഞങ്ങള്‍ കൊന്നിരിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഡെല്‍ഹിയില്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ വീടിന് നേരെ നടന്ന പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്നും ഇയാള്‍ പറഞ്ഞു.
തനിക്കെതിരായ അക്രമം മമത ബാനര്‍ജി സര്‍ക്കാരിന്റെ നിരാശയെ പ്രതിഫലിപ്പിക്കുന്നതാണെന്നായിരുന്നു ജെ പി നദ്ദ പ്രതികരിച്ചത്. പശ്ചിമ ബംഗാള്‍ സമ്പൂര്‍ണ്ണ അധാര്‍മ്മികതയിലേക്കും ഗുണ്ടാ രാജിലേക്കും വഴുതിവീഴുകയാണെന്നും നദ്ദ പറഞ്ഞിരുന്നു.
ജെ പി നദ്ദയ്‌ക്കെതിരെ നടന്നത് 'സ്പോണ്‍സര്‍ ചെയ്ത അക്രമം' ആണെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. വിഷയത്തില്‍ ഗവര്‍ണറില്‍ നിന്നും അമിത് ഷാ റിപോര്‍ടും തേടിയിരുന്നു.
അതേസമയം ജെ പി നദ്ദയുടെ ബംഗാള്‍ സന്ദര്‍ശനത്തെ പരിഹസിച്ച് മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു ബി ജെ പിയുടെ ദേശീയ നേതാക്കള്‍ എപ്പോഴും ബംഗാള്‍ സന്ദര്‍ശനത്തിലാണെന്നായിരുന്നു മമത പറഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.