Flight | 50 യാത്രക്കാരെ ബസില്‍ 'മറന്ന്' ഗോ ഫസ്റ്റ് വിമാനം പറന്നുയര്‍ന്നു; സംഭവം വിവാദമായതോടെ റിപോര്‍ട് തേടി ഡിജിസിഎ
Jan 10, 2023, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂറു: (www.kvartha.com) ടികറ്റെടുത്ത 50 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്നുയര്‍ന്ന സംഭവത്തില്‍ റിപോര്‍ടു തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജെനറല്‍ (ഡിജിസിഎ). എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചുവരുകയാണെന്നും റിപോര്‍ടു ലഭിച്ചശേഷം ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ 6.20നു ബെംഗ്ലൂറിലെ കെംപഗൗഡ വിമാനത്താവളത്തില്‍നിന്നു ഡെല്‍ഹിയിലേക്കു പുറപ്പെട്ട ജി8 116 വിമാനമാണ് 50 യാത്രക്കാരെ കയറ്റാതെ പറന്നത്. വിമാനത്തില്‍ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ കൊണ്ടുവന്നത്. എന്നാല്‍ അവസാനമെത്തിയ ബസിലെ 50 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു.
സംഭവം വിവാദമായതോടെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഉള്‍പ്പെടെ ട്വിറ്ററില്‍ ടാഗ് ചെയ്ത് നിരവധി പരാതികള്‍ യാത്രക്കാര്‍ നല്കുകയുണ്ടായി. യാത്രക്കാരുടെ ബോര്‍ഡിങ് പാസുകള്‍ നല്‍കുകയും ബാഗുകള്‍ ഉള്‍പ്പെടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് അധൃകൃതര്‍ക്ക് പിഴവ് സംഭവിച്ചത്.
നാല് മണിക്കൂറിനുശേഷം, 10 മണിക്കു പുറപ്പെട്ട മറ്റൊരു വിമാനത്തിലാണ് ബാക്കി വന്ന യാത്രക്കാര്‍ ഡെല്‍ഹിയിലേക്ക് പോയത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഗോ ഫസ്റ്റ്, എന്നാല്‍ ഇതുസംബന്ധിച്ച് മറ്റൊരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല.
Keywords: After 50 Plane Passengers Forgotten On Bus, Regulator Demands Explanation, Bangalore, News, Business, Flight, Passengers, Complaint, National.Most horrifying experience with @GoFirstairways
— Shreya Sinha (@SinhaShreya_) January 9, 2023
5:35 am Boarded the bus for aircraft
6:30 am Still in bus stuffed with over 50 passengers, driver stopped the bus after being forced.
Flight G8 116 takes off, leaving 50+ passengers.
Heights of negligence! @DGCAIndia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

