New Judge | ജമ്മു കശ്മീർ ഹൈകോടതി ജഡ്ജിയായി സ്വാദിഖ് വസീം നഗ്രാലിനെ നിയമിക്കാൻ കേന്ദ്രം അനുമതി നൽകി; പദവിയിലെത്തുന്നത് 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

 


ന്യൂഡെൽഹി: (www.kvartha.com) നാല് വർഷത്തെ കാലതാമസത്തിന് ശേഷം ജമ്മു കശ്മീർ ഹൈകോടതി ജഡ്ജിയായി സ്വാദിഖ് വസീം നഗ്രാലിനെ നിയമിക്കും. അഭിഭാഷകനായ സ്വാദിഖ് വസീം നഗ്രാലിനെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർകാർ അംഗീകരിക്കാൻ ഒരുങ്ങുന്നതായി ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.
                             
New Judge | ജമ്മു കശ്മീർ ഹൈകോടതി ജഡ്ജിയായി സ്വാദിഖ് വസീം നഗ്രാലിനെ നിയമിക്കാൻ കേന്ദ്രം അനുമതി നൽകി; പദവിയിലെത്തുന്നത് 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

സർകാരിന്റെ പരിഗണനയിലിരിക്കുന്ന ഏറ്റവും പഴയ ശുപാർശയാണ് സ്വാദിഖിന്റേത്. 2017 ഓഗസ്റ്റ് 24ന് ഹൈകോടതി കൊളീജിയത്തിന്റെ ശുപാർശയോടെയാണ് നടപടി ആരംഭിച്ചത്. അദ്ദേഹത്തിന്റെ നിയമനം 2018 ഏപ്രിൽ ആറിന് സുപ്രീം കോടതി കൊളീജിയവും അംഗീകരിച്ചു. തുടർന്ന്, 2019 ജനുവരിയിലും 2021 മാർചിലും സുപ്രീം കോടതി കൊളീജിയം ശുപാർശ ആവർത്തിച്ചു. തീരുമാനം ആവർത്തിച്ചാൽ കൊളീജിയത്തിന്റെ ശുപാർശ അംഗീകരിക്കാൻ സർകാർ ബാധ്യസ്ഥരാണ്.

നിയമിതനായാൽ സ്വാദിഖ് നഗ്രാൽ ജമ്മുവിൽ നിന്നുള്ള ആദ്യ മുസ്ലീം ജഡ്ജിയാകും. മുൻ ജമ്മു കശ്മീർ സീനിയർ അഡീഷണൽ അഡ്വകേറ്റ് ജനറലായി നഗ്രാൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടുതലും ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ഹാജരായത്. കേന്ദ്ര സർകാർ അഭിഭാഷകൻ എന്ന നിലയിൽ, അദ്ദേഹം സൈന്യം, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയുൾപെടെയുള്ള സുരക്ഷാ സേനയെ പ്രതിനിധീകരിച്ച് ഹൈകോടതിയിൽ ഹാജരായി.

Keywords:  News, National, Top-Headlines, New Delhi, Judge, High-Court, Jammu, Kashmir, Central Government, Supreme Court of India, Sadiq Wasim Nagral, Jammu & Kashmir High Court, After 4 years of delay, Centre to clear appointment of Sadiq Wasim Nagral as judge of J&K High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia