KYC Fraud | ബാങ്കിലുള്ള കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് മെസേജ്; ബോളിവുഡ് നടന്‍ അഫ്താബ് ശിവദാസനിക്ക് 1.50 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി; പൊലീസ് അന്വേഷണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) കെവൈസി തട്ടിപ്പിന് ഇരയായ ബോളിവുഡ് നടന്‍ അഫ്താബ് ശിവദാസനിക്ക് 1.50 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബാന്ദ്ര പൊലീസ് അറിയിച്ചു.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്: സ്വകാര്യ ബാങ്കിലുള്ള കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് നടന് മെസേജ് ലഭിച്ചിരുന്നു. ഈ മെസേജിനൊപ്പം വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്കും നല്‍കിയിരുന്നു. ഇതില്‍ ക്ലിക് ചെയ്തതിന് പിന്നാലെയാണ് താരത്തിന് പണം നഷ്ടപ്പെട്ടത്.

അജ്ഞാത മൊബൈല്‍ നമ്പറില്‍നിന്നാണ് നടന് മെസേജ് ലഭിച്ചത്. മെസേജില്‍ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇല്ലെങ്കില്‍ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നും മെസേജില്‍ പറഞ്ഞിരുന്നു. ലിങ്കില്‍ ക്ലിക് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ അകൗണ്ടില്‍ നിന്ന് 1,49,999 രൂപ ഡെബിറ്റ് ചെയ്തതായുള്ള മെസേജ് വന്നു

തുടര്‍ന്ന് നടന്‍ തിങ്കളാഴ്ച ബാങ്കിന്റെ ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഐപിസി സെക്ഷന്‍ 420, ഐടി നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

KYC Fraud | ബാങ്കിലുള്ള കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് മെസേജ്; ബോളിവുഡ് നടന്‍ അഫ്താബ് ശിവദാസനിക്ക് 1.50 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി; പൊലീസ് അന്വേഷണം



Keywords: News, National, National-News, Police-News, Aftab Shivdasani, Bollywood Actor, Prey, KYC Fraud, Loses, Rs 1.50 Lakh, Know Your Customer (KYC), Mumbai News, National News, Actor, Aftab Shivdasani falls prey to KYC fraud, loses Rs 1.50 lakh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia