ഗുജറാത്തിൽ 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; ഹെറോയിൻ അഫ്ഗാനിസ്താനിൽ നിന്നും എത്തിയതെന്ന് ഉദ്യോഗസ്ഥർ
Sep 21, 2021, 17:04 IST
അഹമദാബാദ്: (www.kvartha.com 21.09.2021) ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 2000 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടി. മൂന്ന് ടൺ ഹെറോയിനാണ് പിടികൂടിയത്. രണ്ട് കണ്ടെയ്നറുകളിലായാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റെവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് കണ്ടെയ്നറുകളിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.
ഒരു കണ്ടെയ്നറിൽ രണ്ടായിരം കിലൊ ഹെറോയിനും ഒരു കണ്ടെയ്നറിൽ ആയിരം കിലൊ ഹെറോയിനുമാണ് കടത്താൻ ശ്രമിച്ചത്. അഫ്ഗാനിസ്താനിൽ നിന്നുമുള്ള മയക്കുമരുന്ന് ഇറാനിലെ തുറമുഖം വഴി ഗുജറാത്തിലേയ്ക്ക് എത്തുകയായിരുന്നുവെന്ന് റെവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ഡെൽഹി, അഹമദാബാദ്, ചെന്നൈ, ഗാന്ധിധം, മന്ദ് വി എന്നിവിടങ്ങളിൽ തിരച്ചിലുകൾ നടന്നു.
SUMMARY: The consignment -- with one container carrying nearly 2,000 kg of heroin and another holding nearly 1,000 kg -- originated from Afghanistan and was shipped from a port in Iran to Gujarat, the DRI said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.