'നന്ദി, താലിബാനില്‍ നിന്ന് ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന്'; നരേന്ദ്ര മോദിക്കും വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാനിസ്താൻ എംപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 22.08.2021) താലിബാനില്‍ നിന്ന് ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന് നരേന്ദ്ര മോദിക്കും വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാനിസ്താൻ എംപി നരേന്ദര്‍ സിംഗ് ഖല്‍സ.

ശനിയാഴ്ച രാത്രിയാണ് നരേന്ദര്‍ അടക്കമുള്ളവരെ വ്യോമസേന രക്ഷിച്ചത്. 2018ല്‍ ജലാലബാദില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളാണ് നരേന്ദറിന്‍റെ പിതാവ് അവതാര്‍ സിംഗ്.

അതേസമയം,ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്ത് എത്രയും പെട്ടന്ന് എത്തിക്കാൻ രക്ഷാദൗത്യം വേഗത്തിലാക്കി ഇൻഡ്യ. ഇനി കാബൂളില്‍നിന്നും പ്രതിദിനം രണ്ടു സെര്‍വീസുകള്‍ വീതം നടത്താന്‍ സര്‍കാരിന് അനുമതി ലഭിച്ചതായാണ് വിവരം.
Aster mims 04/11/2022

'നന്ദി, താലിബാനില്‍ നിന്ന് ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന്'; നരേന്ദ്ര മോദിക്കും വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാനിസ്താൻ എംപി

കാബൂൾ വിമാനത്താവളത്തിൽനിന്നും 168 പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനം ഇൻഡ്യയിലെത്തി. ഗാസിയാബാദിലെ വ്യോമസേനാ വിമാനത്താവളത്തിലാണ് സി–17 വിമാനം ലാൻഡ് ചെയ്തത്. 107 ഇൻഡ്യക്കാര്‍ക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാന്‍ പൗരന്മാരാണ് സംഘത്തിലുള്ളത്.

കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേര്‍ എയര്‍ ഇൻഡ്യ, ഇൻഡിഗോ വിമാനങ്ങളിലായി ഞായറാഴ്ച പുലര്‍ചെ ഡെൽഹിയിലെത്തിയിരുന്നു. 87 ഇൻഡ്യക്കാരും രണ്ടു നേപ്പാള്‍ സ്വദേശികളും തജികിസ്ഥാനില്‍നിന്നും 135 പേര്‍ ദോഹയില്‍നിന്നുമാണ് എത്തിയത്.

Keywords:  News, New Delhi, Taliban Terrorists, Afghanistan, National, India, Narendra Modi, Prime Minister, Afghan Senator, MP thank PM Modi for ‘saving their lives’ from Taliban.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia