Laptops | ഓഫീസിലോ വീട്ടിലോ ഉപയോഗിക്കാൻ അനുയോജ്യമായ ലാപ്‌ടോപ്പ് തിരയുകയാണോ? കുറഞ്ഞ വിലയുള്ള ചില മികച്ച മോഡലുകൾ ഇതാ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ബിസിനസുകാരനായാലും ഓഫീസിൽ ജോലി ചെയ്യുന്നവരായാലും ലാപ്‌ടോപ്പ് അവശ്യ ഉപകരണമായി മാറിയിരിക്കുന്നു. വർക്ക് ഫ്രം ഹോം മുതൽ ഓൺലൈൻ പഠനം വരെ പ്രചാരമുള്ള ഇക്കാലത്ത് എപ്പോഴും ലാപ്‌ടോപ്പ് ആവശ്യമാണ്. ഓഫീസിലോ അല്ലെങ്കിൽ വീട്ടിലോ ഉപയോഗിക്കാൻ അനുയോജ്യമായ ലാപ്‌ടോപ്പാണ് നിങ്ങൾ തിരയുന്നതെങ്കിൽ, കുറഞ്ഞ വിലയിൽ വരുന്ന ചില മികച്ച ലാപ്‌ടോപ്പുകളെക്കുറിച്ച് അറിയാം.

Laptops | ഓഫീസിലോ വീട്ടിലോ ഉപയോഗിക്കാൻ അനുയോജ്യമായ ലാപ്‌ടോപ്പ് തിരയുകയാണോ? കുറഞ്ഞ വിലയുള്ള ചില മികച്ച മോഡലുകൾ ഇതാ

ഏസർ ആസ്പയർ 3 എ315-23 (Acer Aspire 3 A315-23)

15.60 ഇഞ്ച് ഫുൾഎച്ച്‌ഡി ഡിസ്‌പ്ലേയുള്ള വിൻഡോസ് 11 ലാപ്‌ടോപ്പാണ് ഏസർ ആസ്പയർ 3 എ315-23. ദൈനംദിന ഉപയോഗത്തിനുള്ള മികച്ചതാണിത്. എട്ട് ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള എഎംഡി റൈസൺ പ്രോസസറാണ് ഇതിനുള്ളത്. 40,000-ൽ താഴെ വിലയ്ക്ക് ലാപ്‌ടോപ്പ് വാങ്ങാം. ഇതിന്റെ ഭാരം 1.90 കിലോഗ്രാം ആണ്.

റെഡ്മി ബുക്ക് പ്രോ (RedmiBook Pro Core i5 11th Gen)

കുറഞ്ഞ വിലയിൽ മികച്ച പ്രകടനമാണ് ഇതിന്റെ പ്രത്യേകത. 15.6 ഇഞ്ച് ഫുൾഎച്ച്‌ഡി ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. റെഡ്മിബുക്ക് പ്രോയ്ക്ക് 11-ാം തലമുറ ഇന്റൽ കോർ ഐ5 പ്രോസസറാണ് ഒരുക്കിയിട്ടുള്ളത്. എട്ട് ജിബി റാമിനൊപ്പം 512 ജിബി എസ്എസ്ഡി സ്റ്റോറേജും ലാപ്‌ടോപ്പിനുണ്ട്. 37,990 രൂപയാണ് വില.

എച്ച് പി റൈസൺ 3 (HP Ryzen 3 Quad Core 5300U)

വിൻഡോസ് 11, 15.6-ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേയോടെയാണ് എച്ച് പി റൈസൺവരുന്നത്. ഡിസ്‌പ്ലേയ്‌ക്കൊപ്പം ആന്റി ഗ്ലെയർ നൽകിയിട്ടുണ്ട്. ക്വാഡ് കോർ എഎംഡി റൈസൺ 3 പ്രൊസസറിന്റെ പിന്തുണയും എട്ട് ജിബി റാമും ഉണ്ട്. 512 ജിബി എസ്എസ്ഡി സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 1.69 കിലോഗ്രാം ഭാരമുള്ള ലാപ്‌ടോപ്പിന് 37,490 രൂപയാണ് വില.

ലെനോവോ ഐഡിയപാഡ് സ്ലിം 3 (Lenovo IdeaPad Slim 3)

ഇതിന് 15.6 ഇഞ്ച് ഫുൾഎച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയും വിൻഡോസ് 11 പിന്തുണയുമുണ്ട്. എട്ട് ജിബി റാമിനൊപ്പം 512 ജിബി എസ്എസ്ഡി സ്റ്റോറേജ് ലഭ്യമാണ്. 12-ാം ജനറേഷൻ ഇന്റൽ കോർ ഐ3 പ്രൊസസർ കരുത്ത് പകരുന്നു. 1.7 കിലോഗ്രാമാണ് ലാപ്‌ടോപ്പിന്റെ ഭാരം. 35,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാം.

Keywords: News, Natonal, New Delhi, Laptop, Laptops, Acer, HP, Redmi, Technology, Gadgets,   Affordable Top Laptops For Home And Office Use.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script