SWISS-TOWER 24/07/2023

കോടതി പരിസരത്ത് സംഘര്‍ഷം; അഭിഭാഷകനെ തലയ്ക്കടിച്ച് കൊന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 02/02/2015) കോടതി പരിസരത്തുണ്ടായ സംഘര്‍ഷത്തിനിടെ അഭിഭാഷകനെ തലയ്ക്കടിച്ച് കൊന്നു. ബാര്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചെന്നൈ എഗ്മോര്‍ മെട്രോ പൊളിറ്റന്‍ കോടതി പരസരത്താണ് സംഭവം.

സ്റ്റാലിന്‍ കാര്‍മന്‍ എന്ന യുവ അഭിഭാഷകനാണ് മരിച്ചത്. ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിജയാഹ്ലാദത്തിനിടെയാണ് കൊലനടന്നത്. സംഭവത്തില്‍ കുറ്റവാളികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ വിജയിയായ ചന്ദന്‍ ബാബുവിനെ അനുകൂലിക്കുന്നവര്‍ ആഹ്ലാദ പ്രകടനവുമായി രംഗത്തെത്തി. ഇതിനെതിരെ എതിര്‍വിഭാഗം രംഗത്ത് വന്നതോടെയാണ്  സംഘര്‍ഷം ആരംഭിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട  മൈക്കലും സംഘവും കല്ലേറ് നടത്തുകയും ഇതിനിടെ സ്റ്റാലിന്‍ കാര്‍മലിന്റെ  തലക്ക് പിറകില്‍ ഇഷ്ടിക കൊണ്ടുള്ള അടിയേല്‍ക്കുകയുമായിരുന്നു .
കോടതി പരിസരത്ത് സംഘര്‍ഷം; അഭിഭാഷകനെ തലയ്ക്കടിച്ച് കൊന്നു
ഉടന്‍ ബോധരഹിതനായി നിലത്തുവീണ സ്റ്റാലിനെ  പോലീസ് എത്തിയാണ്
ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഘര്‍ഷത്തില്‍ കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കൈനോത്ത് 13 കാരന്‍ പുലിയെ കണ്ട് ഭയന്നോടി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കും

Keywords:  Advocate murdered outside Egmore court, Chennai, Hospital, Treatment, Police, Arrest, Vehicles, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia