Arrested | 'കോടതിമുറിയില്‍ വാദം കേള്‍ക്കുന്നതിനിടെ തോക്ക് ചൂണ്ടി ജഡ്ജിയെ ഭീഷണിപ്പെടുത്തി അഭിഭാഷകന്‍'; പിന്നീട് സംഭവിച്ചത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പറ്റ്ന: (www.kvartha.com) കോടതിമുറിയില്‍ വാദം കേള്‍ക്കുന്നതിനിടെ തോക്ക് ചൂണ്ടി ജഡ്ജിയെ ഭീഷണിപ്പെടുത്തി അഭിഭാഷകന്‍. ബിഹാറിലെ മുസാഫര്‍പൂരില്‍ ബുധനാഴ്ച കോടതിമുറിയില്‍ കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഉടന്‍ തന്നെ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ കീഴ്പ്പെടുത്തുകയായിരുന്നു.
Aster mims 04/11/2022

Arrested | 'കോടതിമുറിയില്‍ വാദം കേള്‍ക്കുന്നതിനിടെ തോക്ക് ചൂണ്ടി ജഡ്ജിയെ ഭീഷണിപ്പെടുത്തി അഭിഭാഷകന്‍'; പിന്നീട് സംഭവിച്ചത്

മുക്‌സഫര്‍പൂര്‍ സിവില്‍ കോടതിയിലെ അഡിഷനല്‍ ജില്ലാ ജഡ്ജി ഡികെ പ്രധാനിന് നേരെയാണ് അഭിഭാഷകനായ പങ്കജ് മഹന്ത് തോക്ക് ചൂണ്ടിയത്. അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെതിരെ സഹപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആയുധനിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അഭിഭാഷകനെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം അഭിഭാഷകനെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.

താന്‍ വാദിക്കുന്ന കേസുകളില്‍ 'അസാധാരണ'വിധി പുറപ്പെടുവിക്കുന്ന ജഡ്ജിയുടെ പെരുമാറ്റത്തില്‍ അഭിഭാഷകന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് സംഭവത്തിന് കാരണമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നത്. അഡീഷനല്‍ ജഡ്ജിക്കെതിരെ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Keywords: 'Advocate intimidated me by brandishing pistol', alleges Bihar judge, Patna, Bihar, Lawyer, Judge, Threatened, Police, Arrested, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia