Fish | മീൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? നന്നായി കഴിച്ചോളൂ; ഗുണങ്ങൾ ഏറെയാണ്!

 


ന്യൂഡെൽഹി: (KVARTHA) മീൻ കറിയും ചോറും ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? കുറവായിരിക്കാം. മാംസാഹാരം കഴിക്കുന്നവർക്ക് മീനും ഇഷ്ടമായിരിക്കണം. ഒരുപാട് വ്യത്യസ്ത ഗുണങ്ങളും രൂപങ്ങളും വലിപ്പ ചെറുപ്പവുമുള്ളപലതരം മീനുകൾ ഉണ്ട്. ചെറുമത്സ്യങ്ങളാണ് ഗുണമേന്മയുടെ കാര്യത്തിൽ മുന്നിൽ എന്നും പറയാറുണ്ട്.
 
Fish | മീൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? നന്നായി കഴിച്ചോളൂ; ഗുണങ്ങൾ ഏറെയാണ്!

ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ ധാരാളം ഉള്ള ഭക്ഷ്യ വസ്തുവാണ് മീൻ. പേശികളൂടെ ബലത്തിനും ശക്തിക്കും മത്സ്യം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ ഡിയുടെ ഏറ്റവും വലിയ ഉറവിടം കൂടിയാണ്. എല്ലാ ആഹാരങ്ങളിലും വിറ്റാമിൻ ഡി കിട്ടാറില്ല വളരെ കുറച്ച് ഭക്ഷണങ്ങളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. അതിനാൽ സ്ഥിരമായി മത്സ്യം കഴിക്കുന്നത് എല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും നല്ലതാണ്. എല്ലുകൾക്ക് പെട്ടെന്ന് പൊട്ടലുകൾ ഉണ്ടാവാതിരിക്കാനും ഗുണം ചെയ്യും.

കൂടാതെ ശരീരത്തിന്റെ വികസനത്തിനും നല്ല ആരോഗ്യത്തിനും വളരെ പ്രധാനമായ ഒന്നാണ് ഒമേഗ 3. മത്സ്യത്തിൽ ഒമേഗ 3 ആവോളമുണ്ട്. മാത്രമല്ല ഇത് തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും അത്യാവശ്യമാണ്. പ്രായമാകുന്തോറും കാഴ്ചശക്തി കുറയാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ പ്രായത്തിൽ തന്നെ കണ്ണട വെക്കുന്നവർ അധികരിക്കുന്നുണ്ട്. ജീവിത ശൈലികളിൽ ഉള്ള മാറ്റമാണ് കാഴ്ചയ്ക്കും തകരാർ വരാൻ കാരണം. പ്രത്യേകിച്ച് സ്ക്രീൻ സമയം കൂടുന്നത് കൊണ്ടാണെന്നും പറയാം

ഇത്തരം കണ്ണുകൾക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തമമായ പരിഹാര മാർഗമാണ് മത്സ്യം നിത്യാഹാരത്തിൽ ഉൾപ്പെടുത്തുക എന്നത്. മത്സ്യങ്ങളിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ കാഴ്ചശക്തി കുറക്കുന്നത് തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ മസ്തിഷ്ക വികസനത്തിനും മീൻ കഴിക്കുന്നത് നല്ലതാണ്. മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള പോഷകങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ആരോഗ്യകരമാക്കാൻ സഹായിക്കും.

നമ്മുടെ ശരീരത്തെ ആരോഗ്യപരമാക്കാൻ മത്സ്യത്തിന് കഴിവുണ്ടെന്നത് ഉറപ്പാണ്. മത്സ്യം എണ്ണയിൽ മുക്കി വറുത്തു കഴിക്കുന്നതിന് പകരം കറിയായോ ഗ്രില്ല് ആയോ കഴിക്കുന്നതാണ് ഉത്തമമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശം പ്രകാരം മാത്രം മത്സ്യം ഭക്ഷണത്തിൽ ഉൾപെടുത്തുക.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Fish, Advantages of Eating Fish Regularly.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia