Army School Admission | നിങ്ങളുടെ കുട്ടി ഉന്നത സൈനിക ഓഫീസർ ആകണോ? സൈനിക്, മിലിട്ടറി സ്കൂളുകളിൽ പഠിക്കാം; എങ്ങനെ പ്രവേശനം നേടാമെന്ന് ഇതാ!
Feb 27, 2024, 13:00 IST
ന്യൂഡെൽഹി: (KVARTHA) രാജ്യത്ത് നിരവധി സൈനിക്, മിലിട്ടറി സ്കൂളുകളുണ്ട്. ഈ സ്കൂളുകളിൽ പഠിക്കുന്നവർക്ക് എളുപ്പത്തിൽ സൈന്യത്തിൽ ജോലി ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ? ഇവിടെ നിന്ന് പഠിക്കുന്നവർക്ക് മൂന്ന് സേനകളിലും ഓഫീസർ റാങ്ക് ജോലിയാണ് ലഭിക്കുന്നത്. സൈന്യത്തിൽ ലെഫ്റ്റനൻ്റ്, സബ് ലെഫ്റ്റനൻ്റ്, ഫ്ലയിംഗ് ഓഫീസർ തുടങ്ങി നിരവധി തസ്തികകളുണ്ട്.
സൈനിക് സ്‌കൂൾ
സൈനിക് സ്കൂളുകളിൽ പ്രവേശനത്തിനായി എല്ലാ വർഷവും പരീക്ഷകൾ നടക്കുന്നു. ഇപ്പോൾ രാജ്യത്തെ സൈനിക് സ്കൂളുകളുടെ എണ്ണം 75 ആയി ഉയർന്നു, നേരത്തെ ഇത് 33 മാത്രമായിരുന്നു. അടുത്തിടെ, പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന സൈനിക് സ്കൂളുകളുടെ എണ്ണം കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. രാജ്യത്തെ സൈനിക് സ്കൂളുകളിൽ ആറ്, ഒമ്പത് ക്ലാസുകളിലാണ് പ്രവേശനം. എല്ലാ വർഷവും ഈ സ്കൂളുകളിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുകയും പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നൽകുകയും ചെയ്യുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യാണ് ഈ പരീക്ഷകൾ നടത്തുന്നത്.
ഈ സ്കൂളുകളിലേക്കുള്ള പ്രവേശനം അഖിലേന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷ (AISSEE) വഴിയാണ്. 13 ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്. വിദ്യാർഥികൾക്ക് ഈ ഭാഷകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. 2023-ലെ ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയിൽ (AISSEE) 1.79 ലക്ഷം കുട്ടികൾ പങ്കെടുത്തിരുന്നു. ക്ലാസ് 6: നാലുവിഭാഗങ്ങളിലായി -ലാംഗ്വേജ്, മാത്തമാറ്റിക്സ്, ഇൻറലിജൻസ്, ജനറൽ നോളജ് -125 ചോദ്യങ്ങൾ. ക്ലാസ് 9: അഞ്ചുവിഭാഗങ്ങളിലായി -മാത്തമാറ്റിക്സ്, ഇന്റലിജൻസ്, ഇംഗ്ലീഷ്, ജനറൽ സയൻസ്, സോഷ്യൽ സയൻസ് -150 ചോദ്യങ്ങൾ.
രാജ്യത്തെ എല്ലാ സ്കൂളുകളും സൈനിക സ്കൂൾ സൊസൈറ്റി (SSS) വഴിയാണ് പ്രവർത്തിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. എല്ലാ സൈനിക് സ്കൂളുകളും സിബിഎസ്ഇ ബോർഡുമായി അഫിലിയേറ്റ് ചെയ്ത ഇംഗ്ലീഷ് മീഡിയം റെസിഡൻഷ്യൽ സ്കൂളുകളാണ്. നാഷണൽ ഡിഫൻസ് അക്കാദമി എൻഡിഎ, സദക്‌വാസ്‌ല പൂനെ, ഇന്ത്യൻ നേവൽ അക്കാദമി ഏഴിമല തുടങ്ങിയവയിലൂടെ സൈന്യത്തിലെ ഓഫീസർ പ്രവേശനത്തിന് അവസരമൊരുക്കാൻ സൈനിക് സ്കൂളുകൾ വിദ്യാർഥികളെ സജ്ജമാക്കുന്നു.
അഖിലേന്ത്യാ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ തിരിച്ചുള്ള കാറ്റഗറി തിരിച്ചാണ് ഇത് തയ്യാറാക്കുന്നത്. തിരുവനന്തപുരത്ത് കഴക്കൂട്ടം സൈനിക് സ്കൂൾ ഉൾപ്പെടെ 33 സൈനിക് സ്കൂളുകൾ സൈനിക് സ്കൂൾ വിഭാഗത്തിൽപ്പെടുന്നു. എൻ.ജി.ഒ.കൾ/പ്രൈവറ്റ് സ്കൂളുകൾ/സംസ്ഥാന സർക്കാരുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന 19 പുതിയ സൈനിക് സ്കൂളുകൾക്കും പ്രതിരോധമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. കോഴിക്കോട് മലാപ്പറമ്പിലുള്ള വേദവ്യാസ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂൾ ഈ വിഭാഗത്തിൽ ഉൾപ്പെടും.
മിലിട്ടറി സ്‌കൂൾ
രാജ്യത്ത് ആകെ അഞ്ച് മിലിട്ടറി സ്കൂളുകളുണ്ട്. ഈ സ്‌കൂളുകളിൽ ആറ്, ഒമ്പത് ക്ലാസുകളിലാണ് പ്രവേശനം. ദേശീയ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഈ സ്‌കൂളുകളിലും പ്രവേശനം നൽകുന്നത്. ആറാം ക്ലാസിലെ പ്രവേശനത്തിന്, കുട്ടിയുടെ പ്രായം കുറഞ്ഞത് 10 വയസും പരമാവധി 12 വയസും ആയിരിക്കണം. അതുപോലെ, ഒമ്പതാം ക്ലാസിലെ പ്രവേശനത്തിന്, കുറഞ്ഞത് 13 വയസും പരമാവധി 15 വയസുമാണ്. കർണാടകയിലെ ബെംഗളൂരു, ചൈൽ, ഹിമാചൽ പ്രദേശിലെ ബെൽഗാം, രാജസ്ഥാനിലെ ധോൽപൂർ, അജ്മീർ എന്നിവിടങ്ങളിലാണ് നാഷണൽ മിലിട്ടറി സ്കൂളുകൾ.
Keywords: News, National, New Delhi, Admission, Sainik, Military School, Lifestyle, Education, India Sainik School, Military Schools, Admission Procedure in Sainik and Military School.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.