Promo Song | 'അടിയാത്തി' യില്‍ പാടി അഭിനയിച്ച് സംഗീത സംവിധായകര്‍; വണ്‍ മില്യനിലേക്ക് കുതിച്ച് വീഡിയോ സോംഗ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) പരംപൊരുള്‍ എന്ന ചിത്രത്തിന്റെ പ്രമോ സോംഗാണ് 'അടിയാത്തി'. കഴിഞ്ഞ ദിവസം ഇറങ്ങിയ ഈ ഗാനം ഇപ്പോള്‍ വണ്‍ മില്യനിലേക്ക് കുതിക്കുകയാണ്. തമിഴിലെ ഇപ്പോഴത്തെ ഏറ്റവും തിരക്കേറിയ രണ്ട് സംഗീത സംവിധായകരായ അനിരുദ്ധും യുവാന്‍ ശങ്കര്‍രാജയുമാണ് ഈ ഗാനത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്. 
Aster mims 04/11/2022

യുവാനാണ് ഗാനത്തിന് സംഗീതം നല്‍കിയത്. സ്‌നേഹനാണ് പ്രമോ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഒരു ട്രാഫിക് ബ്ലോകില്‍ അനിരുദ്ധും യുവാനും ചേര്‍ന്ന് ഗാനം പാടുന്ന രീതിയിലാണ് ചിത്രീകരണം. ശരത് കുമാറും, അമിതാസും ഈ ഗാന രംഗത്തില്‍ പ്രത്യേക്ഷപ്പെടുന്നുണ്ട്. 

അരവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത് കുമാറും, അമിതാസുമാണ് നായകന്മാര്‍. പോര്‍ തൊഴില്‍ എന്ന ത്രിലറിന്റെ വന്‍ വിജയത്തിന് ശേഷം ശരത് കുമാര്‍ നായകനാകുന്ന ചിത്രമാണ് പരം പൊരുള്‍. കവി ക്രിയേഷനാണ് ആക്ഷന്‍ ത്രിലര്‍ ചിത്രമായ പരം പൊരുള്‍ നിര്‍മ്മിക്കുന്നത്. 

തമിഴില്‍ മാത്രമല്ല പാന്‍ ഇന്‍ഡ്യ തലത്തില്‍ വളരുന്ന സംഗീത സംവിധായകനായി വരുകയാണ് അനിരുദ്ധ്. അനിരുദ്ധ് സംഗീതം നല്‍കിയ ജയിലര്‍ അടുത്ത ദിവസം റിലീസാകാന്‍ ഇരിക്കുകയാണ്. രജനികാന്ത് ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങള്‍ എല്ലാം വൈറലാണ്. ഇതിന് പുറമേ ജവാന്‍ എന്ന ശാരൂഖ് ഖാന്‍ ചിത്രത്തിലും അനിരുദ്ധ് സംഗീതം നല്‍കുന്നുണ്ട്.

Promo  Song | 'അടിയാത്തി' യില്‍ പാടി അഭിനയിച്ച് സംഗീത സംവിധായകര്‍; വണ്‍ മില്യനിലേക്ക് കുതിച്ച് വീഡിയോ സോംഗ്


 

Keywords:  News, National, National-News, Entertainment, Entertainment-News, Adiyaathi, Promo Song, Paramporul Yuvan, Anirudh, Music Directors, Adiyaathi Promo Song from Paramporul Yuvan and Anirudh. 

 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script