Sengol | പുതിയ പാര്‍ലമെന്റ് മന്ദിരം: ഉദ് ഘാടനത്തിന് മുമ്പ് സ്വര്‍ണചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂജാരിമാര്‍ കൈമാറി
May 27, 2023, 21:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടത്തിന് മുന്നോടിയായി സ്വര്‍ണചെങ്കോല്‍ പുരോഹിതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്‌നാട്ടിലെ പുരോഹിതരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്. ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി മോദിയെ കണ്ട് പുരോഹിതര്‍ അനുഗ്രഹം വാങ്ങി. പുതിയ പാര്‍ലമെന്റിന്റെ ലോക്സഭാ ചേംബറില്‍ ഞായറാഴ്ച രാവിലെ 8.30-9 മണിക്കും ഇടയില്‍ ചെങ്കോല്‍ സ്ഥാപിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച നടക്കുന്ന ഉദ് ഘാടന ചടങ്ങില്‍ മോദി ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കും. പുതിയ മന്ദിരത്തിലെ ലോക്‌സഭാ സ്പീകറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണ് വിവരം.
1947 ഓഗസ്റ്റ് 14 ന് അര്‍ധരാത്രി അധികാര കൈമാറ്റത്തിന് 15 മിനുട് മുന്‍പാണു തമിഴ്‌നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതര്‍ ചെങ്കോല്‍ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനു കൈമാറിയത്.
1947 ഓഗസ്റ്റ് 14 ന് അര്‍ധരാത്രി അധികാര കൈമാറ്റത്തിന് 15 മിനുട് മുന്‍പാണു തമിഴ്‌നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതര്‍ ചെങ്കോല്‍ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനു കൈമാറിയത്.
Keywords: Adheenams hand over Sengol to PM Modi ahead of new Parliament building inauguration, New Delhi, Politics, News, Parliament, Inauguration, Priest, Lok Sabha, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

