Adani stake in NDTV | അദാനി ഗ്രൂപ് എന്‍ ഡി ടി വി പിടിക്കുന്നു; ആശങ്കയോടെ മാധ്യമ ലോകം; ബി ജെ പിയുടെ പുതിയ നീക്കമെന്ന് വിലയിരുത്തല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) അച്ചടി -ദൃശ്യമാധ്യമങ്ങളെയും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളെയും സമര്‍ഥമായി വിനിയോഗിച്ച ബി ജെ പി യുടെ പുതിയ നീക്കം എന്‍ഡിടിവിയെ ചൊല്‍പടിയിലാക്കുക എന്നതാണെന്ന് വിലയിരുത്തല്‍. 

കോര്‍പറേറ്റ് മാധ്യമങ്ങളെ സ്വാധീനിച്ച് സ്വന്തം അജന്‍ഡ നടപ്പാക്കാനുള്ള കേന്ദ്ര സര്‍കാരിന്റെ താല്‍പര്യപ്രകാരമാണ് അദാനി ഗ്രൂപ് ഈ മാധ്യമ ശൃംഖലയെ സ്വന്തമാക്കുന്നതിന് പിന്നിലെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

Adani stake in NDTV | അദാനി ഗ്രൂപ് എന്‍ ഡി ടി വി പിടിക്കുന്നു; ആശങ്കയോടെ മാധ്യമ ലോകം; ബി ജെ പിയുടെ പുതിയ നീക്കമെന്ന് വിലയിരുത്തല്‍

എന്‍ഡിടിവി പിടിച്ചെടുക്കാനുള്ള അദാനി ഗ്രൂപിന്റെ നീക്കം രാജ്യത്തെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതാക്കാനെന്ന് മാധ്യമപ്രവര്‍ത്തക സംഘടനകളും പ്രതിപക്ഷവും ആരോപിക്കുന്നു. അദാനി ഗ്രൂപിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡെല്‍ഹി യൂനിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് പ്രസ്താവനയിറക്കി.

കോര്‍പറേറ്റുകളുടെയും ചില ചാനലുകളുടെയും വക്താക്കളായി രാജ്യത്തെ ദൃശ്യമാധ്യമങ്ങള്‍ മാറുന്നുവെന്നും എന്‍ഡിടിവിയുടെ ഏറ്റെടുക്കല്‍ കേന്ദ്രസര്‍കാര്‍ താല്‍പര്യപ്രകാരമാണെന്നും സംഘടന അവകാശപ്പെട്ടു. പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനാണ് നീക്കം.

ഭരണകക്ഷിയുടെ ഇടുങ്ങിയ ആശയഗതികള്‍ അടിച്ചേല്‍പ്പിക്കപ്പെടും. ഇന്‍ഡ്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന പ്രതീതികൂടി തകര്‍ക്കപ്പെടുകയാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റുചെയ്തു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ അവസാന തുരുത്താണ് കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നതെന്ന് എസ് പി നേതാവും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ പറഞ്ഞു.

പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരി അദാനി ഗ്രൂപ് വാങ്ങിയത് ഉടമകളുടെ അനുമതിയില്ലാതെ എന്നാണ് വിവരം. എന്‍ഡിടിവി സ്ഥാപക പ്രൊമോടര്‍മാരായ രാധികയുമായോ പ്രണോയ് റോയിയുമായോ ഒരു ചര്‍ചയും കൂടാതെയാണ് പ്രൊമോടര്‍ കംപനി വഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ് സ്വന്തമാക്കിയതെന്ന് എന്‍ഡിടിവി പ്രതികരിച്ചു.

Keywords: Adani stake in NDTV | Company says SEBI order restrained Prannoy, Radhika Roy from accessing the securities market, New Delhi, News, Politics, Media, Criticism, Statement, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia