SC | അദാനി ഗ്രൂപ് വിവാദം: ഓഹരി നിക്ഷേപകരുടെ പരിരക്ഷയ്ക്കായി വിദഗ്ധ സമിതിയെ സുപ്രീം കോടതി നിയോഗിക്കും; പേരുകള്‍ 'മുദ്രവച്ച കവറില്‍' സമര്‍പ്പിക്കാമെന്ന കേന്ദ്രസര്‍കാര്‍ നിര്‍ദേശം തള്ളി
Feb 17, 2023, 17:20 IST
ന്യൂഡെല്‍ഹി: (www.kvartha.com) അദാനി ഗ്രൂപ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരി നിക്ഷേപകരുടെ പരിരക്ഷയ്ക്കായി വിദഗ്ധ സമിതിയെ സുപ്രീം കോടതി നിയോഗിക്കും. സമിതി അംഗങ്ങളുടെ പേര് ഉള്‍പ്പെടുത്തി 'മുദ്രവച്ച കവര്‍' സമര്‍പ്പിക്കാമെന്ന കേന്ദ്രസര്‍കാരിന്റെ നിര്‍ദേശം തള്ളിയാണ് സുപ്രീം കോടതിയുടെ തീരുമാനം.
അദാനി ഗ്രൂപ് വിവാദങ്ങളെ തുടര്‍ന്ന് ഓഹരി നിക്ഷേപകര്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തില്‍ കോടതി കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് നിക്ഷേപകര്‍ക്ക് പരിരക്ഷ നല്‍കാനുള്ള സംവിധാനം രൂപീകരിക്കാനായി സമിതിയുടെ സാധ്യത ആരാഞ്ഞത്. ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്രസര്‍കാര്‍ സമിതിയുടെ പ്രവര്‍ത്തനമേഖല നിര്‍ദേശിക്കാന്‍ സര്‍കാരിനെ അനുവദിക്കണമെന്നും അംഗങ്ങളുടെ പേര് മുദ്രവച്ച കവറില്‍ നല്‍കാമെന്നും അറിയിച്ചിരുന്നു. സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത യാണ് സര്‍കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. തുടര്‍ന്നാണ് വെള്ളിയാഴ്ച കേന്ദ്രസര്‍കാര്‍ പേരുകള്‍ സമര്‍പ്പിച്ചത്.
എന്നാല്‍ സുപ്രീം കോടതി ഇതു തള്ളുകയായിരുന്നു. സിറ്റിങ് ജഡ്ജി അന്വേഷണത്തിന് മേല്‍നോട്ടം നല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും തള്ളി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അദാനി ഗ്രൂപിനെതിരെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപോര്‍ടിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നിലുള്ളത്.
Keywords: Adani Row: Supreme Court 'No' To Centre's Sealed Cover Suggestion On Panel, New Delhi, News, Supreme Court of India, Probe, Judge, Chief Justice, Business Man, National.
വിഷയത്തില്‍ സമ്പൂര്‍ണ സുതാര്യത വേണമെന്ന് പറഞ്ഞ കോടതി സര്‍കാര്‍ നിര്‍ദേശിച്ച അംഗങ്ങളെ ഉള്‍പ്പെടുത്തിയാല്‍ അതു സര്‍കാര്‍ സമിതിയായി മാറുമെന്നും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
അദാനി ഗ്രൂപ് വിവാദങ്ങളെ തുടര്‍ന്ന് ഓഹരി നിക്ഷേപകര്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തില്‍ കോടതി കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് നിക്ഷേപകര്‍ക്ക് പരിരക്ഷ നല്‍കാനുള്ള സംവിധാനം രൂപീകരിക്കാനായി സമിതിയുടെ സാധ്യത ആരാഞ്ഞത്. ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്രസര്‍കാര്‍ സമിതിയുടെ പ്രവര്‍ത്തനമേഖല നിര്‍ദേശിക്കാന്‍ സര്‍കാരിനെ അനുവദിക്കണമെന്നും അംഗങ്ങളുടെ പേര് മുദ്രവച്ച കവറില്‍ നല്‍കാമെന്നും അറിയിച്ചിരുന്നു. സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത യാണ് സര്‍കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. തുടര്‍ന്നാണ് വെള്ളിയാഴ്ച കേന്ദ്രസര്‍കാര്‍ പേരുകള്‍ സമര്‍പ്പിച്ചത്.
എന്നാല്‍ സുപ്രീം കോടതി ഇതു തള്ളുകയായിരുന്നു. സിറ്റിങ് ജഡ്ജി അന്വേഷണത്തിന് മേല്‍നോട്ടം നല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും തള്ളി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അദാനി ഗ്രൂപിനെതിരെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപോര്‍ടിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നിലുള്ളത്.
Keywords: Adani Row: Supreme Court 'No' To Centre's Sealed Cover Suggestion On Panel, New Delhi, News, Supreme Court of India, Probe, Judge, Chief Justice, Business Man, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.