ഭര്‍ത്താവിന്റെ പീഡനത്തിനെതിരെ നടി ചാര്‍മിള രംഗത്ത്; മകനെ വിട്ടുനല്‍കണമെന്ന് ആവശ്യം
Feb 6, 2014, 15:41 IST
ചെന്നെ: ഭര്‍ത്താവിന്റെ പീഡനത്തിനെതിരെ നടി ചാര്‍മിള രംഗത്തെത്തി. ഇതുസംബന്ധിച്ച് ചാര്‍മിളയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിന്റെ കൂടെയുള്ള മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ചാര്‍മിള പരാതിയുമായി രംഗത്തുവന്നത്.
Keywords: Charmila, submitted a petition, Chennai city police, custody, Actress, chennai, National, Case, Molestation, Husband, Complaint, Child, Actor wants cops to 'rescue' son from husband, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഭര്‍ത്താവും ബിസിനസുകാരനുമായ രാജേഷ് മകനെ ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് ചാര്‍മിളയുടെ പരാതി. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഇരുവരും അകന്നുജീവിക്കുകയാണ്. മകനെ മതംമാറ്റാനുള്ള നീക്കവും ഭര്‍ത്താവും വീട്ടുകാരും നടത്തുന്നുണ്ടെന്ന് നടി പരാതിയില്‍ ആരോപിക്കുന്നുണ്ട്.
മകനെ രണ്ടാഴ്ചയിലധികമായി സ്കൂളിലേക്ക് വിടുന്നില്ലെന്നും പഠനം തടസപ്പെടുത്തിയിരിക്കുകയാണെന്നും പരാതിയില്‍ വിവരിക്കുന്നുണ്ട്. മകനെ തന്നില്‍ നിന്നും അകറ്റിനിര്‍ത്താനാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ശ്രമം. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരികയാണെന്നും ചെന്നൈ വഡപളനി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
കിഴക്ക് വരും പാട്ട്, ഒയിലാട്ടം, മനസേ മൗനമാ, ഉനൈക്ക് അന്ന തേടുതേ തുടങ്ങിയവ ചാര്‍മിയുടെ പ്രമുഖ ചിത്രങ്ങളാണ്. അതേസമയം, സംഭവത്തോട് പ്രതികരിക്കാന്‍ ചാര്‍മിയുടെ ഭര്‍ത്താവ് രാജേഷ് തയ്യാറായിട്ടില്ല. വഡപളനി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് ചാര്‍മിളയുടെ പരാതി കൈമാറിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.