Swara Bhasker | രാഹുലിന് റോസാപൂക്കള്‍ സമ്മാനിച്ച് ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍
Dec 1, 2022, 20:15 IST
ഭോപാല്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോളിവുഡ് താരം സ്വര ഭാസ്‌കറും. വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍ വെച്ചായിരുന്നു സ്വര ഭാസ്‌കര്‍ രാഹുലിനൊപ്പം യാത്രയില്‍ ചേര്‍ന്നത്. ബുധനാഴ്ച തന്നെ ഇന്‍ഡോറിലെത്തിയ സ്വര ഭാസ്‌കര്‍, ഭാരത് ജോഡോ യാത്രയുടെ 83-ാം ദിവസമായ വ്യാഴാഴ്ച രാവിലെയാണ് യാത്രയില്‍ പങ്കെടുത്തത്.
'ഇന്ന് പ്രശസ്ത നടി സ്വര ഭാസ്‌കര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യമാണ് ഈ യാത്രയെ വിജയിപ്പിക്കുന്നത്,' എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. തന്റെ സംഘപരിവാര്‍- ബിജെപി വിരുദ്ധ നിലപാടുകള്‍ തുറന്ന് പറയാറുള്ള സ്വര ഭാരത് ജോഡോ യാത്ര ആരംഭിച്ച സമയത്ത് തന്നെ രാഹുല്‍ ഗാന്ധിക്കും യാത്രക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പുകളിലെ പരാജയവും വ്യക്തിപരമായ ആക്രമണങ്ങളും ട്രോളുകളും നേരിട്ടിട്ടും രാഹുല്‍ ഈ യാത്ര നടത്തുന്നതിനെയായിരുന്നു താരം അഭിനന്ദിച്ചത്. ഹോളിവുഡ് താരം ജോണ്‍ കുസാകും ട്വിറ്ററില്‍ ഭാരത് ജോഡോ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഭാരത് ജോഡോ യാത്ര തുടങ്ങിയത്.
Keywords: Actress Swara Bhasker Joins Rahul Gandhi's Bharat Jodo Yatra, Madhya pradesh, News, Politics, Rahul Gandhi, Twitter, Congress, National, Actress, Bollywood.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.