Forgived | നടി ശോഭനയുടെ വീട്ടില്‍ നിന്ന് 41,000 രൂപ മോഷണം പോയി; പണമെടുത്തത് ജോലിക്കാരിയാണെന്ന് തെളിഞ്ഞതോടെ മാപ്പ് നല്‍കി താരം; പരാതി പിന്‍വലിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) വീട്ടില്‍ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് മാപ്പ് നല്‍കി ചലച്ചിത്രതാരം ശോഭന. താരത്തിന്റെ വീട്ടിലെ ജോലിക്കാരിയായ മൂടാടി ഗ്രാമ പഞ്ചായത് പരിധിയിലെ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പൊലീസിനെ അറിയിച്ചു. മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുറ്റം എറ്റുപറഞ്ഞതിനെ തുടര്‍ന്നാണ് ജോലിക്കാരിക്ക് മാപ്പ് നല്‍കിയത്.  
തേനാംപെട്ടിലെ വീട്ടില്‍ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാന്‍ നിയോഗിച്ച യുവതിയാണ് പണം മോഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ തെളിയുകയായിരുന്നു. 

കഴിഞ്ഞ എതാനും മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പണം ശോഭനയുടെ ഡ്രൈവര്‍ മുരുകന്റെ സഹായത്തോടെ മകളുടെ ബാങ്ക് അകൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

സത്യം മനസിലായതോടെ ശോഭന പരാതി പിന്‍വലിച്ചെന്നും, വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് പൊലീസ് പറഞ്ഞു. ഇവരുടെ ശമ്പളത്തില്‍നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നുമാണ് നടി പൊലീസ് അധികൃതരോട് പറഞ്ഞത്. 

Aster mims 04/11/2022
Forgived | നടി ശോഭനയുടെ വീട്ടില്‍ നിന്ന് 41,000 രൂപ മോഷണം പോയി; പണമെടുത്തത് ജോലിക്കാരിയാണെന്ന് തെളിഞ്ഞതോടെ മാപ്പ് നല്‍കി താരം; പരാതി പിന്‍വലിച്ചു


Keywords:  News, National, National-News, Actress, Shobana, Forgives, Housekeeper, Theft, Actress Shobana forgives housekeeper, reinstates after Rs 41,000 theft.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script