ദേശീയപതാകയുടെ ബിക്കിനി ധരിച്ച നടി ഗെഹ്ന വസിഷ്ഠ അറസ്റ്റില്‍
Aug 21, 2012, 10:22 IST
പുനെ: ദേശീയപതാകയുടെ ബിക്കിനി ധരിച്ച് പതാകയെ അവഹേളിച്ച നടിയും മോഡലുമായ ഗെഹ്ന വസിഷ്ഠിനെ പുനെ പോലീസ് അറസ്റ്റ് ചെയ്തു.
പൂനെ ബീച്ചിലെ ഫോട്ടോ ഷൂട്ടിങ്ങില്‍ ത്രിവര്‍ണപതാകയുടെ ബിക്കിനി ധരിച്ച്കൊണ്ടുള്ള ചിത്രം ഇന്റര്‍നെറ്റിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും പ്രചരിപ്പിച്ചതിനാണ് ഇരുപത്തിമൂന്നുകാരിയായ നടിയ്ക്കെതിരെ കേസെടുത്തത്. ബിഹാറിലെ രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി രവീന്ദ്ര ബ്രഹ്മെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗെഹനെ അറസ്റ്റുചെയതത്. പുനെയിലെ ഡക്കാന്‍ ജിംഖാന പോലീസ് സ്‌റ്റേഷനിലാണ് രവീന്ദ്ര ബ്രഹ്മെ പരാതി നല്‍കിയത്.
പരാതിയില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ ഒശീവാരിയില്‍ നിന്ന് ഗെഹ്ന വസിഷ്ഠിനെ അറസ്റ്റ് ചെയ്തു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി തുണിയുരിഞ്ഞ് കുപ്രസിദ്ധിയാര്‍ജിച്ച പൂനം പാണ്ഡെയെപ്പോലെ പേരെടുക്കാനാണ് ഗെഹ്ന വസിഷ്ഠ ദേശീയപതാകകൊണ്ട് ബിക്കിനിയുണ്ടാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ലണ്ടന്‍ ഒളിമ്പിക്സില്‍ ഏതെങ്കിലും ഇന്ത്യന്‍ കായികതാരം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയാല്‍ നഗ്‌നായി ഓടുമെന്ന് പ്രഖ്യാപനം നടത്തി വാര്‍ത്തകളിലിടം കണ്ടെത്താന്‍ നേരത്തെ ഗെഹ്ന ശ്രമിച്ചിരുന്നു. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രശസ്ത അവതാരകയും നടിയുമായ മന്ദിര ബേദി ത്രിവര്‍ണപതാകയുള്ള സാരി ധരിച്ചെത്തിയത് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെയാണ് ഗെഹ്ന ത്രിവര്‍ണപതാകയുടെ ബിക്കിനിയുടുത്ത് കുടുങ്ങിയത്.
Keywords: Actress, Gehna Vashist, Arrest, Pune, Mumbai, National Flag, National,
Insulting
Insulting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.