ബിജെപിയുടെ 42-ാമത് സ്ഥാപക ദിനത്തില്‍ പാര്‍ടി പതാക തലകീഴായി ഉയര്‍ത്തി അമളി പിണഞ്ഞ് നടി ഖുശ്ബു; അബദ്ധം ശ്രദ്ധയില്‍പെടുത്തി പ്രദേശവാസികള്‍
Apr 6, 2022, 19:59 IST
ചെന്നൈ: (www.kvartha.com 06.04.2022) ബിജെപിയുടെ 42-ാമത് സ്ഥാപക ദിനത്തില്‍ തമിഴ്നാട്ടില്‍ വര്‍ണാഭമായ ആഘോഷമാണ് സംഘടിപ്പിച്ചത്. ദേശീയ പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവായ നടി ഖുശ്ബുവാണ് ചെന്നൈയിലെ ത്യാഗരാജ നഗറിലെ ഓഫിസില്‍ പാര്‍ടി പതാക ഉയര്‍ത്തിയത്. എന്നാല്‍ പതാക ഉയര്‍ത്തിയതാകട്ടെ തലകീഴായും. അടുത്തുനിന്ന പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പോലും ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നാട്ടുകാരാണ് ഇക്കാര്യം പാര്‍ടിക്കാരുടെ ശ്രദ്ധയില്‍പെടുത്തിയത്.
ബുധനാഴ്ച രാവിലെ ബിജെപിയുടെ ഷാളും കാവിത്തൊപ്പിയുമണിഞ്ഞാണ് ഖുശ്ബു പ്രവര്‍ത്തകര്‍ക്കൊപ്പം ത്യാഗരാജ നഗറിലെ ഓഫിസിലെത്തിയത്. പതാക ഉയര്‍ത്തിയ ശേഷം പ്രസംഗവും കഴിഞ്ഞ് ഖുശ്ബു മടങ്ങുകയും ചെയ്തു. അതിനുശേഷം നാട്ടുകാര്‍ പതാകയിലെ താമര തലകീഴായി പറക്കുന്നത് കണ്ട് പാര്‍ടി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ പതാക ശരിയായി ഉയര്‍ത്തി.
ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഏപ്രില്‍ ഏഴിന് ബിജെപി സാമൂഹിക നീതി കാംപെയിന്‍ ആരംഭിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ ജനസേവനത്തിലൂന്നി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Keywords: Actress Khushbu hoists party flag on BJP's 42nd founding day, Chennai, News, Politics, BJP, Actress, Flag, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.