Supreme Court | നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിച്ച് സുപ്രീം കോടതി. എട്ടു മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിചാരണക്കോടതി ജഡ്ജിയുടെ റിപോര്‍ട് കോടതി അംഗീകരിക്കുകയും മാര്‍ച് 31 വരെ സമയം അനുവദിക്കുകയും ചെയ്തു.

ഇതിനിടെ, കേസ് വൈകിപ്പിക്കുന്നത് നടന്‍ ദിലീപിനു വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. സമയം നീട്ടി ചോദിച്ച വിചാരണക്കോടതി ജഡ്ജിക്കെതിരെയും ദിലീപിന്റെ അഭിഭാഷകന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിചാരണയ്ക്കു സമയപരിധി നിശ്ചയിച്ച് വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന കേസിലെ പ്രതി നടന്‍ ദിലീപിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് ഇത് അംഗീകരിച്ചില്ല.

Supreme Court | നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

ആറു പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും അതിനു മാത്രം മൂന്ന് മാസത്തിലേറെയെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് എട്ടു മാസം കൂടി സമയം തേടിയത്. അഞ്ചു സാക്ഷികളുടെ മൊഴിയെടുത്ത ഒരു മജിസ്‌ട്രേറ്റും രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഉള്‍പെടെ ആറ് പേരുടെ സാക്ഷിവിസ്താരമാണ് പൂര്‍ത്തിയാവാനുള്ളത്. ജൂലൈ 31നകം വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാനായിരുന്നു കഴിഞ്ഞ മേയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നീണ്ടുപോവുകയായിരുന്നു.

Keywords:  Actress Attack Case : Supreme Court instructed Trial Court to complete trial as soon as possible, New Delhi, News, Supreme Court, Actress Attack Case, Actor Dileep, Petition, Criticism,  Trial Court, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia