Vijay & BJP | തമിഴക രാഷ്ട്രീയത്തില്‍ ബിജെപിക്ക് വഴിവെട്ടുമോ വിജയ്? കാത്തിരുന്ന് കുരുക്കാന്‍ അണ്ണാമലൈയും കൂട്ടരും

 


ചെന്നൈ: (KVARTHA) സൂപ്പര്‍ സ്റ്റാര്‍ വിജയ് 'തമിഴ് വെട്രി കഴക'മെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ തമിഴ്‌നാട്ടില്‍ പാര്‍ട്ടികള്‍ക്കുളളില്‍ അടിയൊഴുക്കും ശക്തമായി. വി.ടി.കെയെന്ന പേരില്‍ അറിയപ്പെടുന്ന വിജയിയുടെ രാഷ്ട്രീയപാര്‍ട്ടി എ.ഐ.ഡി.എം.കെയ്ക്കും ഭരണകക്ഷിയായ ഡി.എം.കെയ്ക്കും തലവേദന സൃഷ്ടിക്കുമ്പോള്‍ ചതുഷ്‌കോണ മത്സരത്തിലേക്ക് നീങ്ങുന്ന തമിഴ് രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തങ്ങള്‍ക്കനുകൂലമായി ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Vijay & BJP | തമിഴക രാഷ്ട്രീയത്തില്‍ ബിജെപിക്ക് വഴിവെട്ടുമോ വിജയ്? കാത്തിരുന്ന് കുരുക്കാന്‍ അണ്ണാമലൈയും കൂട്ടരും

എന്നാല്‍ ദ്രാവിഡ രാഷ്ട്രീയം പറയാതെ പൊതുവിഷയങ്ങള്‍ ഊന്നുന്ന വിജയിയുടെ പാര്‍ട്ടിയുമായി തങ്ങള്‍ക്ക് ഒത്തുപോകാന്‍ കഴിയുമെന്നാണ് അണ്ണാമലൈ നേതൃത്വം നല്‍കുന്ന തമിഴ്‌നാട്ടിലെ ബി.ജെ.പി കരുതുന്നത്. വിജയിയുടെ പാര്‍ട്ടിയെ പൂര്‍ണമായി സ്വാഗതം ചെയ്ത പാര്‍ട്ടികളിലൊന്ന് ബി.ജെ.പിയാണ്. ഞങ്ങളുടെ സഹോദരനെന്നാണ് അണ്ണാമലൈ വിജയിയെ വിശേഷിപ്പിച്ചത്. വരുംകാലങ്ങളില്‍ എന്‍.ഡി.എയ്‌ക്കൊപ്പം വിജയുമുണ്ടാകുമെന്നും തമിഴ് നാട്ടിലെ ദ്രാവിഡ രാഷ്ട്രീയപാര്‍ട്ടികള്‍ തൂത്തെറിയപ്പെടുമെന്നും ബി.ജെ.പി കരുതുന്നുണ്ട്.

നേരത്തെ വിജയിയും തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കളുമായുളള ഉരസലും പിണക്കങ്ങളും സഖ്യസാധ്യതയ്ക്കു കല്ലുകടിയായിട്ടുണ്ട്. തമിഴ് ജനതയെ ചൂഷണം ചെയ്യുന്ന അഴിമതി രാഷ്ട്രീയക്കാരെ ഇല്ലാതാക്കുമെന്നു പറയുന്ന ബി.ജെ.പി വിജയിയെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇളയദളപതി അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിഷ്പക്ഷ സത്യസന്ധ രാഷ്ട്രീയത്തിലേക്കുളള ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കാതെ തനിയെയുളള പോരാട്ടവും അസ്ഥിതിത്വവുമാണ് ഇപ്പോള്‍ വിജയിയുടെ തമിഴ് വെട്രി കഴകം.

അതേസമയം വരും കാലങ്ങളില്‍ വിജയ് രാഷ്ട്രീയ ചങ്ങാത്തമുണ്ടാക്കാന്‍ സാധ്യതയുളള പാര്‍ട്ടികളിലൊന്ന് ബി.ജെ.പി തന്നെയാണ്. പ്രത്യക്ഷമായി ബി.ജെ.പിയുമായി ഏറ്റുമുട്ടാന്‍ പോയിട്ടില്ല വിജയ്. എന്നാല്‍ പലഘട്ടങ്ങളിലും ബി.ജെ.പിനേതാക്കളുടെ ഭീഷണിയും പ്രതിഷേധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മെര്‍സില്‍ സിനിമയില്‍ ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പരാമര്‍ശങ്ങളാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. എന്നാല്‍ നേരിട്ടു തന്റെ സിനിമയിലൂടെ വിജയ്‌സംഘ്പരിവാര്‍ രാഷ്ട്രീയത്തെയോ നരേന്ദ്രമോദിയെയോ ആക്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിജയിയെ ബി.ജെ.പി കേന്ദ്രനേതൃത്വം എതിരാളിയായി കാണുന്നേയില്ല.

അനധികൃതസമ്പാദ്യം കണ്ടെത്തുന്നതിനായി ഇ.ഡി വട്ടമിട്ടു പറക്കുന്നുണ്ട് വിജയ്ക്കു ചുറ്റുമെന്നു മറ്റാര്‍ക്കുമറിയില്ലെങ്കിലും അദ്ദേഹത്തിനറിയാം. ഒറ്റ റെയ്ഡില്‍ തീരാവുന്നതേയുളളു വിജയിയുടെ പടപ്പുറപ്പാട്. ദക്ഷിണേന്ത്യയില്‍ കേരളവും തമിഴ്‌നാടും പിടിക്കാന്‍ ബി.ജെ.പിക്കു കിട്ടിയ തുറുപ്പുചീട്ടുകളാണ് താരാരാജാക്കന്‍മാരായ സുരേഷ് ഗോപിയും വിജയിയും. ഇവരിലൂടെയുളള ഒരു എന്‍ട്രി പ്രതീക്ഷിക്കുന്ന ബി.ജെ.പി ഇനിയും വേട്ടക്കാരന്റെ ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറാണ്.

Vijay & BJP | തമിഴക രാഷ്ട്രീയത്തില്‍ ബിജെപിക്ക് വഴിവെട്ടുമോ വിജയ്? കാത്തിരുന്ന് കുരുക്കാന്‍ അണ്ണാമലൈയും കൂട്ടരും


Keywords: News, Malayalam News, Politics, Tamil, Election, Actor Vijay, Political entry, Actor Vijay's political entry could help BJP in Tamil Nadu?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia