Actor Vijay | രാഷ്ട്രീയ പ്രവേശന സൂചന നല്‍കി തമിഴ് നടന്‍ വിജയ്; നാളത്തെ വോടര്‍മാര്‍ നിങ്ങളാണ്, പണം വാങ്ങി വോട് ചെയ്യരുതെന്നും കുട്ടികളോട് താരം
Jun 17, 2023, 16:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) രാഷ്ട്രീയ പ്രവേശന സൂചന നല്‍കി തമിഴ് നടന്‍ വിജയ്. ചെന്നൈയിലെ നീലാങ്കരയില്‍ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും സംസ്ഥാന സിലബസില്‍ പഠിച്ചു ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് വിജയ് രാഷ്ട്രീയ പ്രവേശന സൂചന നല്‍കിയത്. വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളെ അഭിസംബോധന ചെയ്ത വിജയ് നാളത്തെ വോടര്‍മാര്‍ നിങ്ങളാണെന്ന് പറഞ്ഞു. പണം വാങ്ങി വോട് ചെയ്യരുതെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
വിജയ് യുടെ വാക്കുകള്‍:
നമ്മുടെ വിരല്‍ വച്ച് സ്വന്തം കണ്ണുകള്‍ തന്നെ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോള്‍ നടക്കുന്നത്. കാശു വാങ്ങി വോട് ചെയ്യുന്നതിലൂടെ നമ്മളും അതാണു ചെയ്യുന്നത്. ഒരു വോടിന് 1000 രൂപ എന്നു വിചാരിക്കുക. ഒന്നര ലക്ഷം പേര്‍ക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കില്‍ 15 കോടി വരും. ജയിക്കാന്‍ 15 കോടി ചിലവാക്കുന്നവര്‍ അതിലുമെത്ര നേരത്തേ സമ്പാദിച്ചുകാണുമെന്ന് ചിന്തിച്ചാല്‍ മതി.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് ഇതെല്ലാം പഠിപ്പിച്ചുകൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാശു വാങ്ങി വോട് ചെയ്യരുതെന്ന് മാതാപിതാക്കളോടു നിങ്ങള്‍ ഓരോരുത്തരും പറയണം- എന്നും വിജയ് കുട്ടികളോട് പറഞ്ഞു. പരിപാടിയുടെ വീഡിയോ വൈറല്‍ ആണ്.
ലോക പട്ടിണി ദിനത്തില്‍ തമിഴ് നാട്ടില്‍ എല്ലായിടത്തും ഫാന്‍സ് അസോസിയേഷനുകള്‍ വിജയ് ക്കുവേണ്ടി ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു. അംബേദ്കര്‍ ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ അംബേദ്കര്‍ പ്രതിമകളിലും ഹാരാര്‍പ്പണം നടത്തണമെന്നും വിജയ് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കം കുറച്ച് സീറ്റുകള്‍ നേടിയിരുന്നു. ആ ആത്മവിശ്വാസം മുന്‍നിര്‍ത്തിയാണ് വിജയ് കരുക്കള്‍ നീക്കുന്നതെന്നാണ് സൂചന.
കുട്ടികളെ അഭിസംബോധന ചെയ്ത വിജയ് നാളത്തെ വോടര്‍മാര്‍ നിങ്ങളാണെന്ന് പറഞ്ഞു. പണം വാങ്ങി വോട് ചെയ്യരുതെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
വിജയ് യുടെ വാക്കുകള്‍:
നമ്മുടെ വിരല്‍ വച്ച് സ്വന്തം കണ്ണുകള്‍ തന്നെ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോള്‍ നടക്കുന്നത്. കാശു വാങ്ങി വോട് ചെയ്യുന്നതിലൂടെ നമ്മളും അതാണു ചെയ്യുന്നത്. ഒരു വോടിന് 1000 രൂപ എന്നു വിചാരിക്കുക. ഒന്നര ലക്ഷം പേര്‍ക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കില്‍ 15 കോടി വരും. ജയിക്കാന്‍ 15 കോടി ചിലവാക്കുന്നവര്‍ അതിലുമെത്ര നേരത്തേ സമ്പാദിച്ചുകാണുമെന്ന് ചിന്തിച്ചാല്‍ മതി.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് ഇതെല്ലാം പഠിപ്പിച്ചുകൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാശു വാങ്ങി വോട് ചെയ്യരുതെന്ന് മാതാപിതാക്കളോടു നിങ്ങള്‍ ഓരോരുത്തരും പറയണം- എന്നും വിജയ് കുട്ടികളോട് പറഞ്ഞു. പരിപാടിയുടെ വീഡിയോ വൈറല്‍ ആണ്.
Keywords: Actor Vijay addresses tomorrow's voters in Tamil Nadu, sends out a strong message against cash for votes, Chennai, News, Politics, Actor Vijay, Strong Message To Children, Cash For Votes, Not To Accept Bribes, Students, National.Thalapathy Attacking DMK😅🔥#VIJAYHonorsStudents#Leo @actorvijay pic.twitter.com/v6etX4szhE
— Mᴜʜɪʟツ (@MuhilThalaiva) June 17, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.