SWISS-TOWER 24/07/2023

Prakash Raj | 'ഫ്‌ളൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്, പക്ഷേ, മണിപ്പൂരിലെ നമ്മുടെ സ്ത്രീകള്‍ക്ക് സംഭവിച്ച കാര്യങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ല'; സ്മൃതി ഇറാനിക്കെതിരെ നടന്‍ പ്രകാശ് രാജ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ 'ഫ് ളയിങ് കിസ്' വിവാദത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ചയില്‍ പ്രസംഗിച്ചശേഷം മടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി ബിജെപി ബെഞ്ചുകള്‍ക്കു നേരെ 'ഫ് ളയിങ് കിസ്' നല്‍കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ഇതിനെതിരെ ബിജെപിയുടെ വനിതാ എംപിമാര്‍ സ്പീകര്‍ക്കു പരാതി നല്‍കിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം രാഹുല്‍ പെരുമാറിയെന്നായിരുന്നു എംപിമാരുടെ ആരോപണം.

സ്മൃതി ഇറാനി ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പെടുന്ന വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജിന്റെ വിമര്‍ശനം. സ്മൃതി ഇറാനിക്ക് 'ഫ് ളയിങ് കിസ്' കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും, മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

'മുന്‍ഗണനകളാണ് പ്രശ്‌നം. ഫ്‌ലൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകള്‍ക്കു സംഭവിച്ച കാര്യങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ല' #manipurwomen #ManipurVoilence #justasking എന്നീ ഹാഷ്ടാഗുകള്‍ സഹിതം പ്രകാശ് രാജ് എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നുവെന്ന് വിമര്‍ശിച്ചുമാണ് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഗൗരവ് ഗൊഗോയ് കഴിഞ്ഞദിവസം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയ ചര്‍ചയുടെ രണ്ടാം ദിനം പ്രസംഗിച്ച രാഹുല്‍ ഗാന്ധി, മോദിക്കും കേന്ദ്രസര്‍കാരിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അദാനിക്കെതിരെ ഒരു വാക്കും മിണ്ടില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ഈ പ്രസംഗത്തിനു ശേഷം രാഹുല്‍ മടങ്ങുമ്പോഴാണ്, ഫ് ളയിങ് കിസ് വിവാദം ഉയര്‍ന്നത്. രാഹുല്‍ മടങ്ങുന്ന സമയത്ത് ബിജെപി അംഗങ്ങള്‍ കൂവിയിരുന്നു.

സന്ദര്‍ശക ഗാലറിയിലുണ്ടായിരുന്ന കെസി വേണുഗോപാലിനും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരെ കൈവീശിക്കാണിച്ച ശേഷം ബിജെപി ബെഞ്ചുകള്‍ക്കു നേരെയും രാഹുല്‍ കൈവീശിയിരുന്നു. ഇതിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍, ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഞാന്‍ അങ്ങനെയൊന്നും കണ്ടില്ല' എന്നായിരുന്നു ബിജെപി എംപിയായ ഹേമമാലിനിയുടെ മറുപടി.

Aster mims 04/11/2022
Prakash Raj | 'ഫ്‌ളൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്, പക്ഷേ, മണിപ്പൂരിലെ നമ്മുടെ സ്ത്രീകള്‍ക്ക് സംഭവിച്ച കാര്യങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ല'; സ്മൃതി ഇറാനിക്കെതിരെ നടന്‍ പ്രകാശ് രാജ്

Keywords: Actor Prakash Raj Takes A Dig At Minister Smriti Irani On Her Flying Kiss Complaint, New Delhi, News, Actor Prakash Raj, Twitter, Criticism, BJP MP's, National News, Politics, Smriti Irani.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia