Actor Prabhas | 'വിശ്രമമില്ലാത്ത ഷൂടിംഗ് ആരോഗ്യത്തെ ബാധിച്ചു'; നടന്‍ പ്രഭാസ് ചികിത്സയ്ക്കായി വിദേശത്ത്

 


മുംബൈ: (www.kvartha.com) ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടന്‍ പ്രഭാസ് ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതായി റിപോര്‍ട്. സിനിമാ ചിത്രീകരണത്തില്‍ നിന്ന് ഇടവേള എടുത്താണ് താരം വിദേശത്തേക്ക് പോയത്. നേരത്തെ കടുത്ത പനിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നുവെങ്കിലും പൂര്‍ണമായും സുഖംപ്രാപിച്ചിരുന്നില്ല. തുടര്‍ന്നാണ് വിദേശത്തേക്ക് പോയതെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി വിശ്രമമില്ലാതെ ഷൂടിങ് തിരക്കിലായിരുന്നു താരം. ഇത് നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും ആരോഗ്യസ്ഥിതി വീണ്ടെടുത്ത് പെട്ടെന്ന് തന്നെ മടങ്ങിയെത്തുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Actor Prabhas | 'വിശ്രമമില്ലാത്ത ഷൂടിംഗ് ആരോഗ്യത്തെ ബാധിച്ചു'; നടന്‍ പ്രഭാസ് ചികിത്സയ്ക്കായി വിദേശത്ത്

ആദിപുരുഷ്, സാലാര്‍, പ്രൊജക്ട് കെ എന്നിവയാണ് ഇനി പുറത്ത് വരാനുളള ചിത്രങ്ങള്‍. നടന്‍ അമിതാഭ് ബചന് പരുക്കേറ്റതിനെ തുടര്‍ന്ന് പ്രൊജക്ട് കെ യുടെ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബചന് പരിക്കേറ്റത്. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചതോടെ ചിത്രത്തിന്റെ ഷൂടിങ് നിര്‍ത്തിവെക്കുകയായിരുന്നു. ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക.

Keywords:  Actor Prabhas Goes Abroad For Proper Treatment, Mumbai, News, Cine Actor, Treatment, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia