Poonam Kaur | ഭാരത് ജോഡോ യാത്രയിലെ വൈറൽ ചിത്രം: രാഹുൽ ഗാന്ധി തന്റെ കൈ പിടിച്ചതിന്റെ കാരണം വിശദീകരിച്ച് നടി പൂനം കൗർ; മോശം കമന്റുമായി പ്രചരിപ്പിച്ച ബിജെപി നേതാവിന് ചുട്ട മറുപടി

 


ഹൈദരാബാദ്: (www.kvartha.com) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര' തെലങ്കാനയിലൂടെ കടന്നുപോകുകയാണ്. രാഹുൽ നിരവധി പേരുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. അതിനിടെ നടിയും ആക്ടിവിസ്റ്റുമായ പൂനം കൗറിന്റെ കൈ പിടിച്ച് രാഹുൽ ഗാന്ധി നടക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ചിലർ അപമാനിച്ചും പരിഹസിച്ചും ചിത്രങ്ങൾ പങ്കിടുകയും ചെയ്തു.
                   
Poonam Kaur | ഭാരത് ജോഡോ യാത്രയിലെ വൈറൽ ചിത്രം: രാഹുൽ ഗാന്ധി തന്റെ കൈ പിടിച്ചതിന്റെ കാരണം വിശദീകരിച്ച് നടി പൂനം കൗർ; മോശം കമന്റുമായി പ്രചരിപ്പിച്ച ബിജെപി നേതാവിന് ചുട്ട മറുപടി

ബിജെപി നേതാവ് പ്രീതി ഗാന്ധി, 'തന്റെ മുത്തച്ഛന്റെ കാൽപ്പാടുകൾ പിന്തുടരുന്നു' എന്ന ആക്ഷേപകരമായ കുറിപ്പോടെ ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ വിവാദം തിളച്ചുമറിഞ്ഞു. ഇതിന് ശേഷം നിരവധി കോൺഗ്രസ് നേതാക്കൾ പ്രീതിയെ ശക്തമായി വിമർശിച്ചു. അതിനിടെ പൂനം കൗർ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. 'ഇത് തീർത്തും അപകീർത്തിപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി നാരിശക്തിയെക്കുറിച്ച് പറഞ്ഞത് ഓർക്കുക', പ്രീതി ഗാന്ധിക്ക് ചുട്ട മറുപടിയായി താരം ട്വീറ്റ് ചെയ്തു.


നടക്കുന്നതിനിടെ വീഴാന്‍ പോയപ്പോഴാണ് രാഹുല്‍ തന്‍റെ കൈയില്‍ പിടിച്ചതെന്നും പൂനം കൗര്‍ ട്വിറ്ററില്‍ കുറിച്ചു. തെലങ്കാനയിലെ നെയ്ത്തുകാരുമായി രാഹുൽ ഗാന്ധി സംവദിക്കുന്നതിനിടെ നടി പൂനം കൗർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയും രാഹുൽ ഗാന്ധിക്കൊപ്പം നടക്കുകയും ആയിരുന്നു. 'സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ കരുതലും ബഹുമാനവും സംരക്ഷണ സ്വഭാവവും എന്റെ ഹൃദയത്തെ സ്പർശിച്ച ഒന്നാണ്. നെയ്ത്തുകാരുടെ പ്രശ്‌നങ്ങൾ കേട്ടതിന് നെയ്ത്തുകാരുടെ ടീമിനൊപ്പം ഞാൻ രാഹുൽ ഗാന്ധിജിക്ക് ഹൃദയപൂർവം നന്ദി പറയുന്നു', താരം എഴുതി.

പ്രീതിയുടേത് വികൃതമായ മനസാണെന്നാണ് ജയ്റാം രമേശ് പ്രതികരിച്ചത്. രാഹുൽ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും പാർടി വക്താവ് സുപ്രിയ ഷിന്‍ഡേ പറഞ്ഞു. 'നിങ്ങൾക്ക് ചികിത്സ ആവശ്യമാണ്, നിങ്ങളുടെ മാനസിക നില നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ദോഷകരമാണെന്ന് തെളിയിക്കും', പവൻ ഖേര കുറിച്ചു.

Keywords: Actor Poonam Kaur explains why Rahul Gandhi held her hand; 'Sit down...': Priyanka Chaturvedi to troll, National, Hyderabad, News,Top-Headlines,Latest-News,Congress,viral,Rahul Gandhi,BJP.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia