ബോളിവുഡ് നടന്‍ ബോമന്‍ ഇറാനിക്ക് അധോലോക ഭീഷണി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 01.09.2014) ബോളിവുഡ് നടന്‍ ബോമന്‍ ഇറാനിക്ക് അധോലോക ഭീഷണി. മുംബൈ അധോലോക സംഘത്തിലെ പ്രമുഖന്‍ രവി പൂജാരയാണ് ബോമന്‍ ഇറാനിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ബോമന്‍ നല്‍കിയ പരാതിയില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് ഇറാനിയ്ക്ക് മുംബൈ പോലീസ് കനത്ത സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനു നേരെയും രവി പൂജാരയുടേ ഭീഷണി ഉണ്ടായിരുന്നു.
ഷാരൂഖിന്റെ ദീപാവലി ചിത്രമായ ഹാപ്പി ന്യൂ ഇയറില്‍ സഹതാരമാണ് ബോമന്‍ ഇറാനി. ഷാരൂഖിന്റെ സുഹൃത്ത് കരീം മോറാനിയുടെ വീടിന് നേരെ അടുത്തിടെ അജ്ഞാതര്‍ വെടിവെച്ചിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ വിതരണത്തിനിറക്കുന്ന മോറാനിയെ ലാഭത്തിന്റെ പങ്ക് ചോദിച്ചാണ് അധോലോകം ഭീഷണിപ്പെടുത്തിയത്.
ബോളിവുഡ് നടന്‍ ബോമന്‍ ഇറാനിക്ക് അധോലോക ഭീഷണി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കോട്ടയം സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 2 കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

Keywords:  Actor Boman Irani Receives Threat Call From Gangster Ravi Pujari, Mumbai, Bollywood, Actor, Police, Protection, Sharukh Khan, Phone call, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia