Court Verdict | പോക്സോ കേസിൽ പരോളിൽ പുറത്തിറങ്ങുന്ന പ്രതിയും ഇരയും പരസ്പരം മുഖാമുഖം വരരുതെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി; 'കുറ്റാരോപിതന് ഇരയുടെ ഗ്രാമത്തിലും നഗരത്തിലും പ്രവേശിക്കാനാവില്ല'

 


ജോധ്പൂർ: (KVARTHA) ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയും ഇരയും പരസ്പരം മുഖാമുഖം വരുന്നത് ഉചിതമല്ലെന്ന് രാജസ്താൻ ഹൈകോടതിയുടെ സുപ്രധാന വിധി. 2012ലെ കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഒരാൾക്ക് പരോൾ കാലയളവ് ഇര താമസിക്കുന്ന അതേ നഗരത്തിലോ ഗ്രാമത്തിലോ ചിലവഴിക്കാൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു.

 Court Verdict | പോക്സോ കേസിൽ പരോളിൽ പുറത്തിറങ്ങുന്ന പ്രതിയും ഇരയും പരസ്പരം മുഖാമുഖം വരരുതെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി; 'കുറ്റാരോപിതന് ഇരയുടെ ഗ്രാമത്തിലും നഗരത്തിലും പ്രവേശിക്കാനാവില്ല'

കുറ്റവാളിയും ഇരയും ഒരേ നഗരത്തിലോ ഗ്രാമത്തിലോ താമസിക്കുന്ന കേസുകളിൽ കുറ്റവാളി പരോൾ കാലയളവ് മറ്റെവിടെയെങ്കിലും ചെലവഴിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് ദിനേശ് മേത്തയും ജസ്റ്റിസ് രാജേന്ദ്ര പ്രകാശ് സോണിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ പറഞ്ഞു. കുറ്റവാളിയും ഇരയും മുഖാമുഖം വരരുതെന്നും ഇത് ഇര മറക്കാൻ ആഗ്രഹിക്കുന്ന അവളുടെ കഷ്ടപ്പാടുകളെ ഓർമ്മിപ്പിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട യുവാവ് തൻ്റെ ആദ്യ പരോൾ അപേക്ഷ നാഗൗറിലെ ജില്ലാതല പരോൾ കമ്മിറ്റി നിരസിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. അജ്മീർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.
ആദ്യ പരോളിനുള്ള അപേക്ഷ നിരസിച്ചതിൽ സമിതിക്ക് നിയമപരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും നിരസിക്കാൻ എടുത്ത കാരണങ്ങൾക്ക് പ്രസക്തിയില്ലെന്നും അഭിഭാഷകൻ വാദിച്ചു.

കുറ്റകൃത്യത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി) അനിൽ ജോഷി ഹർജിയെ എതിർത്തു. വാദങ്ങൾ കേട്ട കോടതി 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും 5,000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിലും യുവാവിനെ ആദ്യ പരോളിൽ 20 ദിവസത്തേക്ക് വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.

Keywords: News, News-Malayalam-News, National, National-News, Court Verdict, Rajasthan HC, POCSO Act, Accused under POCSO Act can’t serve parole in victim’s village, city: Rajasthan HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia