Found Dead | സല്‍മാന്റെ വസതിക്കുനേരെ വെടിവയ്പുണ്ടായ സംഭവം; കസ്റ്റഡിയിലെടുത്ത 32 കാരന്‍ മരിച്ച നിലയില്‍; 'ജോലിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും സിഐഡി വിഭാഗം ചോദ്യം ചെയ്യും'
May 1, 2024, 17:17 IST
ADVERTISEMENT
മുംബൈ: (KVARTHA) ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് പുറത്തുവെച്ച് വെടിയുതിര്‍ത്ത കേസില്‍ പിടിയിലായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കസ്റ്റഡിയിലായിരുന്ന അനൂജ് തപാന്‍ (32) ആണ് മരിച്ചത്. അനൂജ് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു.
നാലഞ്ച് പൊലീസുകാരുടെ കാവലിലാണ് ഇയാള്‍ ലോകപില്‍ (Lockup) കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ജയിലിനോട് ചേര്‍ന്നുള്ള ശുചിമുറിയിലാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.
അതേസമയം, ലോകപിലെ മരണം കൊലപാതകമായാണ് റിപോര്‍ട് ചെയ്യപ്പെടുകയെന്നും ഈ സമയം ജോലിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും സി ഐ ഡി വിഭാഗം ചോദ്യം ചെയ്യുമെന്നും അനൂജിന്റെ മരണ കാരണം അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ മുതിര്‍ന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പി കെ ജെയിന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഏപ്രില്‍ 26ന് പഞ്ചാബില്‍ നിന്നാണ് അനൂജ് തപാനെ അറസ്റ്റ് ചെയ്തത്. ഇയാളും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറും ചേര്‍ന്ന് ഏപ്രില്‍ 14ന് സല്‍മാന്റെ മുംബൈയിലെ വസതിക്ക് പുറത്ത് വെടിവച്ചെന്നാണ് കേസ്. വെടിയുതിര്‍ത്തതായി ആരോപിക്കപ്പെടുന്ന വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവരും പൊലീസ് കസ്റ്റഡിയിലുണ്ട്. ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുമായി 4 പ്രതികള്‍ക്കും ബന്ധമുണ്ടെന്നാണ് സൂചന.
Keywords: News, National, National-News, Probe, Allegation, Accused, Case, Police, CID, Salman Khan, House, Attacking Case, Found Dead, Jail, Prison, Hospital, Toilet, Accused In Salman Khan House Attacking Case Found Dead In Jail.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.