ധന്‍ബാദിലെ ജഡ്ജിയുടെ അപകടമരണം: ഓടോറിക്ഷ മാത്രമല്ല സംഭവത്തിന് തൊട്ടുമുന്‍പ് പ്രതികളുപയോഗിച്ച ഫോണുകളും മോഷ്ടിച്ചതാണെന്ന് സിബിഐ; വിവരം മേലധികാരികള്‍ക്ക് നല്‍കാതിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പട്‌ന: (www.kvartha.com 22.08.2021) ധന്‍ബാദിലെ ജഡ്ജിയുടെ വാഹനാപകടത്തിന് മുന്‍പ് പ്രതികള്‍ മൂന്ന് ഫോണുകള്‍ മോഷ്ടിച്ചിരുന്നതായി സി ബി ഐ റിപോര്‍ട്. അപകടത്തിന് മുന്‍പ് പ്രതികള്‍ നിരവധി പേരെ ഈ ഫോണുകളിലൂടെ വിളിച്ചുവെന്നും സി ബി ഐ കണ്ടെത്തി. ഫോണ്‍ മോഷ്ടിക്കപ്പെട്ടെന്ന റിപോര്‍ട് മേലധികാരികള്‍ക്ക് നല്‍കാതിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. 
Aster mims 04/11/2022

അപകടം നടക്കുന്നതിന്റെ തലേ ദിവസം റെയില്‍വേ കോണ്‍ട്രാക്ടര്‍ പൂര്‍ണേന്ദു വിശ്വകര്‍മ്മ എന്നയാളില്‍ നിന്ന് പ്രതികള്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. എന്നാല്‍, സ്വന്തം പേരിലുള്ള സിം കാര്‍ഡുകള്‍ തന്നെയാണ് പ്രതികള്‍ ഉപയോഗിച്ചത്. അപകടത്തിന് കാരണമായ ഓടോറിക്ഷ പ്രതികള്‍ മോഷ്ടിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ധന്‍ബാദിലെ ജഡ്ജിയുടെ അപകടമരണം: ഓടോറിക്ഷ മാത്രമല്ല സംഭവത്തിന് തൊട്ടുമുന്‍പ് പ്രതികളുപയോഗിച്ച ഫോണുകളും മോഷ്ടിച്ചതാണെന്ന് സിബിഐ; വിവരം മേലധികാരികള്‍ക്ക് നല്‍കാതിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍


പ്രഭാത നടത്തത്തിനിടെയാണ് പിന്നില്‍ നിന്നെത്തിയ ഓടോ റിക്ഷയിടിച്ച് ജില്ലാ ജഡ്ജി ഉത്തം ആനന്ദ് മരിച്ചത്. പിന്നീട് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സുപ്രീംകോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഓഗസ്റ്റ് 4 ന് കേസ് സി ബി ഐ ഏറ്റെടുത്തു. നിലവില്‍ സി ബി ഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് തൊട്ടുമുന്‍പാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. 

ജൂലൈ 28 ന് നടന്ന സംഭവത്തില്‍ ഓടോറിക്ഷ ഡ്രൈവര്‍ ലഖന്‍ വര്‍മ്മയെയും സഹായി രാഹുല്‍ വര്‍മ്മയെയും അറസ്റ്റ് ചെയ്തെങ്കിലും അക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

ധന്‍ബാദിലെ നിരവധി മാഫിയ കൊലപാതകങ്ങളടക്കമുള്ള കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ജഡ്ജി ആയിരുന്നു ഉത്തം ആനന്ദ്. കൊല്ലപ്പെടുന്നതിന് കുറച്ച് നാളുകള്‍ക്ക് മുമ്പ് 2 പ്രധാന ഗുണ്ടാത്തലവന്മാരുടെ ജാമ്യാപേക്ഷ ഇദ്ദേഹം നിരസിച്ചിരുന്നു. ഒരു എം എല്‍ എയുടെ കൂട്ടാളിക്ക് പങ്കുള്ള കൊലപാതകക്കേസും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

Keywords:  News, National, Case, CBI, Theft, Accused, Accident, Judge, Death, CCTV, Police, Accused In Jharkhand Judge Uttam Anand Murder Case Stole Mobile Phones A Night Before: CBI Sources
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia