Escaped | പൊലീസിനെ വെട്ടിച്ച് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു; സംഭവം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കി കൊണ്ടുപോകുന്ന വഴിയിൽ

 


തേനി: (KVARTHA) പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കി കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നു. കമ്പംമേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിജയ് (24) ആണ് കടന്നത്. 2019 സെപ്തംബറിൽ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 20 വർഷം ജീവപര്യന്തം കഠിന തടവിന് തേനി ജില്ലാ പോക്‌സോ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചിരുന്നു.
  
Escaped | പൊലീസിനെ വെട്ടിച്ച് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു; സംഭവം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കി കൊണ്ടുപോകുന്ന വഴിയിൽ

ഈ കേസിൽ ഇയാൾ മധുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. മറ്റൊരു കേസിൽ വിചാരണയ്ക്കായി വിജയിയെ മധുര സെൻട്രൽ ജയിലിൽ നിന്ന് ലക്ഷ്മിപുരത്തെ തേനി ജില്ലാ കോടതിയിലേക്ക് തേനി ജില്ലാ സായുധ സേനാ വിഭാഗത്തിലെ രണ്ട് സിവിൽ പൊലീസ് ഓഫീസറുമാരാണ് എത്തിച്ചത്.

കേസിൻ്റെ വിചാരണ കഴിഞ്ഞ് കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വിജയ് പൊലീസുകാരെ കബളിപ്പിച്ച് കോടതിക്ക് സമീപത്തെ ചായക്കടയ്ക്ക് സമീപത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തെങ്കരൈ പൊലീസും സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസും ഇയാളെ തിരയുകയാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ല.

Keywords:  News, News-Malayalam-News, National, National-News, Accused escapes from police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia