Love & Life | 18 വയസിന് താഴെയുള്ള പെൺകുട്ടികളിലെ ആത്മഹത്യകളിൽ കൂടുതലും പ്രണയത്തിന്റെ പേരിൽ; കണക്കുകൾ ഞെട്ടിക്കുന്നത്! എന്തുകൊണ്ടാണ് ആളുകൾ സ്നേഹത്തിനായി ജീവൻ ബലിയർപ്പിക്കുന്നത്?
Feb 14, 2024, 12:21 IST
ന്യൂഡെൽഹി: (KVARTHA) പ്രണയത്തിൽ ഭ്രാന്ത് പിടിച്ച് ആത്മഹത്യ ചെയ്യുന്ന കേസുകൾ ആശങ്കാജനകമായ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്, പ്രണയം വിജയിച്ചില്ലെങ്കിൽ 18 വയസിന് താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്ന പ്രവണതയാണ് കൂടുതൽ ഞെട്ടിപ്പിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2018ൽ 1131 കുട്ടികൾ പ്രണയത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്തു.
18 വയസിന് താഴെയുള്ള പെൺകുട്ടികൾ മരണത്തെ കൂടുതൽ സ്വീകരിക്കുന്നത് പ്രണയത്തിൻ്റെ പേരിലാണ്. മരിച്ചവരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ എണ്ണം 466 ഉം പെൺകുട്ടികളുടെ എണ്ണം 665 ഉം ആണ്. 5342 പ്രണയം മൂലം ആത്മഹത്യ ചെയ്ത കേസുകൾ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 21 ശതമാനത്തിലധികം ആത്മഹത്യകളും പ്രായപൂർത്തിയാകാത്തവരാണ്.
സിനിമകളുടെയും ടിവി സീരിയലുകളുടെയും വലിയ പങ്ക്
ബാലാവകാശ പ്രവർത്തകരുടെ അഭിപ്രായത്തിൽ, സിനിമകളും ടിവി സീരിയലുകളും പ്രായപൂർത്തിയാകാത്തവർക്കിടയിൽ പ്രണയത്തിന്റെ ആവേശം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കോളജ്, സ്‌കൂൾ പ്രണയങ്ങൾ ആസ്പദമാക്കിയുള്ള സിനിമകളും ഒട്ടനനവധിയാണ്. ഇത്തരം സിനിമകൾ കാണുന്നതിലൂടെ കുട്ടികൾ പ്രണയലോകം ആസ്വദിക്കുകയോ പ്രണയിക്കാനുമുള്ള അഭിനിവേശം വളർത്തിയെടുക്കുകയോ ചെയ്യുന്നുവെന്നാണ് വിമർശനം. അതേസമയം ജീവിതരീതിയും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ആകർഷിക്കപ്പെടുന്നു
പഠനഭാരമുള്ള കുട്ടികൾ പ്രണയത്തിൽ ആശ്വാസം കണ്ടെത്തുന്നു, ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ആകർഷിക്കപ്പെടുന്നു. ഇത് പ്രണയമല്ല, ആകർഷണം മാത്രമാണ്. ഈ ആകർഷണത്തിൽ കുടുംബപരമോ സാമൂഹികമോ മറ്റോ ആയ പ്രതിബന്ധങ്ങൾ നേരിടേണ്ടിവരുമ്പോൾ, പക്വതയില്ലായ്മ കാരണം അവർ ആത്മഹത്യയെ എളുപ്പമാർഗമായി കണ്ടെത്താൻ തുടങ്ങുന്നു. എൻസിആർബി ഡാറ്റ അനുസരിച്ച്, ആത്മഹത്യ കേസുകളിൽ നാല് ശതമാനവും പ്രണയത്തിനുവേണ്ടി ആത്മഹത്യ ചെയ്ത കേസുകളാണ്.
ഇതിൽ ഭൂരിഭാഗവും ആത്മഹത്യ ചെയ്യുന്നത് 18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ്. അവരുടെ എണ്ണം 3503 ആണ്. അണുകുടുംബത്തിൻ്റെ പരിമിതികളും മാതാപിതാക്കളോടൊപ്പമുള്ള സമയക്കുറവും അമിതമായ സമ്പർക്കവും സോഷ്യൽ മീഡിയയും അതിലൂടെയുള്ള ബന്ധങ്ങളും ആത്മഹത്യയ്ക്ക് കാരണമാകുമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. സോഷ്യൽ മീഡിയ ബന്ധങ്ങളിലോ മറ്റോ ഉള്ള ബന്ധങ്ങളിലൂടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നവരും ഏറെയാണ്. ഇതുമൂലമുള്ള ആത്മഹത്യകളും ഏറെയാണ്.
ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല
പ്രണയത്തിൽ തെറ്റൊന്നുമില്ല, എന്നാൽ തെറ്റും ശരിയും തീരുമാനിക്കാൻ ഒരാൾ പഠിക്കണം, അത് വളർത്തലിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. അതിനാൽ, കുട്ടിക്കാലം മുതൽ ഇക്കാര്യം കുട്ടികളോട് പറയേണ്ടത് പ്രധാനമാണ്, അവർ കുറഞ്ഞത് എല്ലാം അവരുടെ അമ്മയോടെങ്കിലും പങ്കിടണമെന്നും ജീവിതത്തിലൂടെ പഠിപ്പിക്കണം. മാതാപിതാക്കൾ കുട്ടികളോട് സുഹൃത്തുക്കളെപ്പോലെ പെരുമാറണം. പ്രത്യേകിച്ചും വീട്ടുകാരുടെ സ്നേഹം കുറയുമ്പോഴാണ് കുട്ടികൾ പുതിയ ബന്ധങ്ങളിൽ ആകൃഷ്ടരാവുന്നത്.
പ്രണയത്തിന് വയസില്ല
30 വയസിനു മുകളിലുള്ള പ്രായത്തിലാണ് പ്രണയത്തിനായി ജീവിതം ബലിയർപ്പിക്കുന്നതിൻ്റെ ഗ്രാഫ് താഴാൻ തുടങ്ങുന്നത്. 2018ൽ ഈ പ്രായത്തിലുള്ള 654 പേരാണ് പ്രണയം കാരണം ആത്മഹത്യ ചെയ്തത്. 45 വയസിന് ശേഷം ഈ കണക്ക് വീണ്ടും കുറയുന്നു. 45 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള 47 പേർ പ്രണയത്തിൻ്റെ പേരിൽ മരണത്തെ പുൽകിയതായി കണ്ടെത്തിയിട്ടുണ്ട്. അതിശയകരമെന്നു പറയട്ടെ, 60 വയസും അതിനുമുകളിലും പ്രായമുള്ളവരും 2018-ൽ പ്രണയം കാരണം ആത്മഹത്യ ചെയ്തു. ഇത്തരക്കാരുടെ എണ്ണം ഏഴ് ആണ്. ഇതിൽ രണ്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. മരണമല്ല പരിഹാരമെന്ന ചിന്തയാണ് സമൂഹത്തിന് ആവശ്യം.
< !- START disable copy paste -->

keywords: News, Malayalam News, Valentine’s Week, Love, Lifestyle, Romantic, Girls, Boys, According to statistics, most of the deaths among girls below 18 years of age are due to love
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.