അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മൃതദേഹം യുഎസ് സൈന്യം കടലില്‍ സംസ്‌ക്കരിച്ചതായി റിപോര്‍ട്ട്; സൈന്യത്തിന് ഒറ്റിക്കൊടുത്തത് വിശ്വസ്തനായ കൂട്ടാളി

 


ബഗ്ദാദ്: (www.kvartha.com 29.10.2019) ദാഇഷ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മൃതദേഹം യുഎസ് സൈന്യം കടലില്‍ സംസ്‌ക്കരിച്ചതായി റിപോര്‍ട്ട്. പെന്റഗണ്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ബഗ്ദാദിയുടെ മൃതദേഹം സംസ്‌ക്കരിച്ചുവെന്നും ഉചിതമായി കൈകാര്യം ചെയ്തുവെന്നും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞു. എന്നാല്‍ മൃതദേഹം എവിടെ, എപ്പോള്‍ സംസ്‌ക്കരിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നത്. നേരത്തെ പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും അതെല്ലാം പിന്നീട് തള്ളിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യു എസ് സൈന്യം ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിനിടെ ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് യു എസ് അവകാശപ്പെടുന്നത്.

അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മൃതദേഹം യുഎസ് സൈന്യം കടലില്‍ സംസ്‌ക്കരിച്ചതായി റിപോര്‍ട്ട്; സൈന്യത്തിന് ഒറ്റിക്കൊടുത്തത് വിശ്വസ്തനായ കൂട്ടാളി

2011ല്‍ യുഎസ് പ്രത്യേക സേന പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്റെ മൃതദേഹവും സമാന രീതിയില്‍ കടലിലാണ് സംസ്‌ക്കരിച്ചത്.

അതേസമയം ബഗ്ദാദിയിലേക്ക് യു എസ് സൈന്യത്തെ എത്തിച്ചത് അദ്ദേഹത്തിന്റെ സഹായികള്‍ തന്നെയെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഏറ്റവുമടുത്ത അഞ്ചു കൂട്ടാളികളിലൊരാളില്‍ നിന്നാണ് ബഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തുര്‍ക്കി പിടികൂടുകയും പിന്നീട് ഇറാഖിന് കൈമാറുകയും ചെയ്ത ഇസ്മാഈല്‍ അല്‍ ഇതാവിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബഗ്ദാദിയിലേക്കെത്തിയതെന്നാണ് യുഎസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Baghdad, News, National, Dead Body, Army, US Army, Report,  Aboobaker Al Baghdadi's dead body buried in sea
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia