Abhishek Bachchan | ഐശ്വര്യ സിനിമ ചെയ്യട്ടെ, മകളെ നിങ്ങള്‍ നോക്കൂ'; ആരാധകന്റെ ട്വീറ്റിന് രസകരമായ മറുപടി നല്‍കി അഭിഷേക് ബച്ചന്‍
Apr 30, 2023, 15:55 IST
മുംബൈ: (www.kvartha.com) പൊന്നിയിന്‍ സെല്‍വന്‍ 2 തിയേറ്ററുകളില്‍ എത്തിയതോടെ ബോളിവുഡ് താരം ഐശ്വര്യറായിയെ അഭിനന്ദനം കൊണ്ട് മൂടിയിരിക്കയാണ് ആരാധകര്‍. സിനിമയില്‍ ഐശ്വര്യ മികച്ച പ്രകടനമാണ് നടത്തിയതെന്നുള്ള നിരൂപക പ്രശംസയുമുണ്ട്. അതിനിടയിലാണ് ഒരു ആരാധകന്റെ കമന്റിന് രസകരമായ മറുപടി നല്‍കി അഭിഷേക് ബച്ചന്‍ വാര്‍ത്തകളില്‍ നിറയുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ 2 നെക്കുറിച്ച് അഭിഷേക് ഇട്ട ട്വീറ്റാണ് സംഭവത്തിന് കാരണം. 'പൊന്നിയിന്‍ സെല്‍വന്‍ 2 വളരെ മനോഹരമാണ്. പറയാന്‍ എനിക്ക് വാക്കുകളില്ല. ശക്തമായ പ്രമേയം അവതരിപ്പിച്ച മണി രത്‌നം, വിക്രം, തൃഷ, ജയംരവി, കാര്‍ത്തി മറ്റ് അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍. ഒപ്പം എന്റെ ശ്രീമതിയുടെ പ്രകടനത്തില്‍ ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ചതാണ് ഇത്' എന്നും ഐശ്വര്യയെ ടാഗ് ചെയ്ത് അഭിഷേക് പറഞ്ഞു.
ഈ ട്വീറ്റിന് മറുപടിയുമായി ഒരാള്‍ എത്തി. 'ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവള്‍ (ഐശ്വര്യ റായി) സിനിമകള്‍ ചെയ്യട്ടെ. നിങ്ങള്‍ ആരാധ്യയെ (ഐശ്വര്യ- അഭിഷേക് ദമ്പതികളുടെ മകള്‍) നോക്കൂ'. എന്നാല്‍ ഈ ട്വീറ്റിന് മറുപടിയുമായി ഉടന്‍ തന്നെ അഭിഷേക് രംഗത്തെത്തി. 'അവര്‍ സിനിമ ചെയ്യട്ടെയെന്നോ, ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാന്‍ എന്തിനാണ് എന്റെ അനുവാദം, പ്രത്യേകിച്ച് അവര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യം'.
പൊന്നിയിന്‍ സെല്‍വനില്‍ പഴുവൂര്‍ രാജ്ഞിയായ നന്ദിനിയുടെ വേഷമാണ് ഐശ്വര്യ അവതരിച്ചത്. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 2' വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. വന്‍ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നു. തമിഴ്‌നാട്ടിലെ നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് ആണ് 'പൊന്നിയിന്‍ സെല്‍വന്റേ'ത് എന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബചന്‍, തൃഷ കൃഷ്ണന്‍, റഹ് മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്‌നത്തിന്റെ ഫ്രെയ്മില്‍.
ലൈക പ്രൊഡക്ഷന്‍സും മദ്രാസ് ടാകീസും സംയുക്തമായി നിര്‍മിച്ച ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.
പൊന്നിയിന്‍ സെല്‍വന്‍ 2 നെക്കുറിച്ച് അഭിഷേക് ഇട്ട ട്വീറ്റാണ് സംഭവത്തിന് കാരണം. 'പൊന്നിയിന്‍ സെല്‍വന്‍ 2 വളരെ മനോഹരമാണ്. പറയാന്‍ എനിക്ക് വാക്കുകളില്ല. ശക്തമായ പ്രമേയം അവതരിപ്പിച്ച മണി രത്‌നം, വിക്രം, തൃഷ, ജയംരവി, കാര്‍ത്തി മറ്റ് അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍. ഒപ്പം എന്റെ ശ്രീമതിയുടെ പ്രകടനത്തില്‍ ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ചതാണ് ഇത്' എന്നും ഐശ്വര്യയെ ടാഗ് ചെയ്ത് അഭിഷേക് പറഞ്ഞു.
ഈ ട്വീറ്റിന് മറുപടിയുമായി ഒരാള്‍ എത്തി. 'ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവള്‍ (ഐശ്വര്യ റായി) സിനിമകള്‍ ചെയ്യട്ടെ. നിങ്ങള്‍ ആരാധ്യയെ (ഐശ്വര്യ- അഭിഷേക് ദമ്പതികളുടെ മകള്‍) നോക്കൂ'. എന്നാല്‍ ഈ ട്വീറ്റിന് മറുപടിയുമായി ഉടന്‍ തന്നെ അഭിഷേക് രംഗത്തെത്തി. 'അവര്‍ സിനിമ ചെയ്യട്ടെയെന്നോ, ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാന്‍ എന്തിനാണ് എന്റെ അനുവാദം, പ്രത്യേകിച്ച് അവര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യം'.
പൊന്നിയിന്‍ സെല്‍വനില്‍ പഴുവൂര്‍ രാജ്ഞിയായ നന്ദിനിയുടെ വേഷമാണ് ഐശ്വര്യ അവതരിച്ചത്. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 2' വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. വന്‍ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നു. തമിഴ്‌നാട്ടിലെ നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് ആണ് 'പൊന്നിയിന്‍ സെല്‍വന്റേ'ത് എന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബചന്‍, തൃഷ കൃഷ്ണന്‍, റഹ് മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്‌നത്തിന്റെ ഫ്രെയ്മില്‍.
എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.
Keywords: Abhishek Bachchan's Viral Reply To Tweet On Aishwarya: 'She Doesn't Need My Permission', Mumbai, News, Bollywood, Actress, Abhishek Bachchan, Aishwarya Rai, Twitter, Cinema, National.#PS2 is simply FANTASTIC!!!
— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) April 29, 2023
At a loss for words right now. So overwhelmed. Well done to the entire team #ManiRatnam @chiyaan @trishtrashers @actor_jayamravi @Karthi_Offl and the rest of the cast and crew. And so, so proud of the Mrs. Her best by far. #AishwaryaRaiBachchan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.