Abhishek Bachchan | 'എല്ലാ ദിവസവും രാവിലെ, ഞാന്‍ അത് കഴിക്കും'; തന്റെ പ്രിയപ്പെട്ട ഭക്ഷണം വെളിപ്പെടുത്തി അഭിഷേക് ബച്ചന്‍
Jul 25, 2023, 12:11 IST
മുംബൈ: (www.kvartha.com) സെലിബ്രിറ്റികളും സ്വാദിഷ്ടമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്. ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ കാര്യവും അതില്‍നിന്ന് വ്യത്യസ്തമല്ല. ഫുഡ് ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ 'യം യം കിചനു'മായി നടത്തിയ സംഭാഷണത്തില്‍ തന്റെ ഇഷ്ടഭക്ഷണം ഏതാണെന്ന് അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ 'മിസല്‍' ഏറെ ഇഷ്ടപ്പെടുന്ന
വ്യക്തിയാണെന്നാണ് താരം പറയുന്നത്
'ഞാന്‍ മിസല്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഷൂടിംഗ് നടക്കുന്നതിന് മുന്‍പ് എന്നും രാവിലെ ഞാനത് കഴിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച മിസല്‍ പാവ് താനെയിലേതാണ്. അവിടെ മംമ്ലേദാര്‍ മിസല്‍ എന്നൊരു സ്ഥലം തന്നെയുണ്ട്,'- അഭിഷേക് പറഞ്ഞു.
മഹാരാഷ്ട്രയിലെ പ്രധാന തെരുവ് ഭക്ഷണങ്ങളിലൊന്നായ 'വട പാവി'നെയും ഇഷ്ട ഭക്ഷണത്തില്‍ അഭിഷേക് പരാമര്‍ശിച്ചു, 'ശിവാജി പാര്‍കാണ് ഏറ്റവും മികച്ചത്. മിഠായിബായിയുടെ എതിര്‍വശത്തുള്ള റോഡിലൂടെ ചെന്നാല്‍ നിങ്ങള്‍ക്ക് വളരെ നല്ല വട പാവ് ലഭിക്കും.' -താരം പറയുന്നു. മാത്രമല്ല, രാവിലത്തെ ഭക്ഷണത്തിനൊപ്പം പാവിന്റെ കൂടെ മുട്ട ബുര്‍ജി ഫ്രൈയും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് അഭിഷേക് ശഠിക്കുന്നു.
മഹാരാഷ്ട്രയില്‍ വളരെ പ്രചാരമുള്ള ഒരു മസാല വിഭവമാണ് മിസല്‍. ജനപ്രിയ തെരുവ് ഭക്ഷണമായ മിസല്‍, പാവിനൊപ്പം കഴിക്കാവുന്ന മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള കറിയാണ്. പ്രഭാത ഭക്ഷണമായോ ഉച്ചഭക്ഷണമായോ കഴിക്കാം. ചിലപ്പോള്‍ ഒരു വിഭവമായും കഴിക്കുന്നു. പലപ്പോഴും മിസല്‍ പാവിന്റെ കൂടെയാണ് കഴിക്കുന്നത്. എന്നാല്‍, മറ്റെല്ലാ പാചകരീതിയും പോലെ, ഇതിന്റെ പാചകക്കൂട്ടിലും നിരവധി വ്യത്യാസങ്ങളുണ്ടെങ്കിലും ഉണ്ടാക്കാന്‍ എളുപ്പവും നല്ല പോഷകമൂല്യവും ഉള്ളതുമായതിനാല്‍ ഇത് പലരുടെയും പ്രിയപ്പെട്ട ലഘുഭക്ഷണമാണ്.
മിസല്‍ ഉണ്ടാക്കുന്നതിനുള്ള ചേരുവകള്‍:
1 കപ് - ചെറുപയര്‍ മുളപ്പിച്ചത്
1 കപ് - വന്‍പയര്‍ മുളപ്പിച്ചത്
2 ടീസ്പൂണ്‍ - എണ്ണ
കായം ഒരു നുള്ള്
1/2 ടീസ്പൂണ്‍ - കടുക്
കുറച്ച് കറിവേപ്പില
2 എണ്ണം - വലിയ ഉള്ളി, ചെറുതായി അരിഞ്ഞത്
2 എണ്ണം - പച്ചമുളക്, കീറിയത്
1 ടീസ്പൂണ്‍ - വെളുത്തുള്ളി പേസ്റ്റ്
1 ടീസ്പൂണ്‍ - ഇഞ്ചി പേസ്റ്റ്
1/2 ടീസ്പൂണ്‍ - മഞ്ഞള്‍ പൊടി
1 1/2 ടീസ്പൂണ്‍ - ചുവന്ന മുളക് പൊടി
1 ടീസ്പൂണ്‍ - മല്ലി-ജീരകം പൊടി
ഉപ്പ് പാകത്തിന്
1 ടീസ്പൂണ്‍ - ഗരം മസാല പൊടി
2 ടീസ്പൂണ്‍ - പുതിയ മല്ലിയില, നന്നായി അരിഞ്ഞത്
1/2 കപ് - ഫര്‍സന്‍ (ഗുജറാത്തി പലഹാരം)
ആവശ്യത്തിന് നാരങ്ങ നീര്
ആവശ്യാനുസരണം നാരങ്ങ കഷ്ണങ്ങള്‍
*മുളപ്പിച്ചവ എല്ലാം കലര്‍ത്തി നന്നായി വെള്ളത്തില്‍ കഴുകിയതിന് ശേഷം ഒരു അരിപ്പ പാത്രത്തില്‍ ഊറ്റി മാറ്റി വയ്ക്കുക.
*ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി, കായം, കടുക്, കറിവേപ്പില, അരിഞ്ഞ ഉള്ളിയുടെ പകുതി എന്നിവ ചേര്‍ത്ത് വഴറ്റുക.
*ഒരു മിനിറ്റ് വഴറ്റിയശേഷം പച്ചമുളക് ചേര്‍ക്കുക. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും അരച്ച് പേസ്റ്റാക്കി ചേര്‍ക്കുക. നന്നായി ഇളക്കി പാകമാകാന്‍ കുറച്ച് വെള്ളം തളിക്കുക. മഞ്ഞള്‍പ്പൊടി, ചുവന്ന മുളകുപൊടി, മല്ലിപ്പൊടി, ജീരപ്പൊടി എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കുക, ഇതിലേക്ക് നേരത്തെ കഴുകിവെച്ച മുളപ്പിച്ച ധാന്യങ്ങള്‍ ചേര്‍ക്കുക.
* ആവശ്യത്തിന് ഉപ്പും മൂന്ന് കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ധാന്യങ്ങള്‍ പാകമാകുമ്പോള്‍, ഗരം മസാല പൊടിയും അരിഞ്ഞ മല്ലിയിലയും ചേര്‍ക്കാം. 10, 12 മിനുറ്റ് കൂടി മൂടി വെച്ച് വേവിച്ച് എടുക്കാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.