Ma'adani | അബ്ദുന്നാസര്‍ മഅ്ദനി വീണ്ടും ബെംഗ്‌ളൂറിലേക്ക്; പിതാവിനെ കാണാനെത്തി അതിന് സാധിക്കാതെ മടക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ആശുപത്രി വിട്ട് ബെംഗ്‌ളൂറിലേക്ക് മടങ്ങുന്നു. പിതാവിനെ സന്ദര്‍ശിക്കാനായി പ്രത്യേക അനുമതി കോടതിയില്‍ നിന്ന് വാങ്ങി കേരളത്തിലെത്തിയ അബ്ദുന്നാസര്‍ മഅ്ദനി പിതാവിനെ കാണാനാവാതെയാണ് തിരിച്ചുപോകുന്നത്. ജൂലൈ എട്ട് വരെ മാത്രം കേരളത്തില്‍ തുടരാനാണ് കോടതിയുടെ അനുമതിയുള്ളത്. കൊച്ചിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 9.30നുള്ള വിമാനത്തിലാണ് ബെംഗ്‌ളൂരുറിലേയ്ക്ക് മഅ്ദനി പോവുക.
            
Ma'adani | അബ്ദുന്നാസര്‍ മഅ്ദനി വീണ്ടും ബെംഗ്‌ളൂറിലേക്ക്; പിതാവിനെ കാണാനെത്തി അതിന് സാധിക്കാതെ മടക്കം

ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ജൂണ്‍ 26നാണ് കേരളത്തിലെത്തിയത്. നെടുമ്പാശേരിയില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതോടെയാണ്
മഅ്ദനിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാല്‍ പിതാവിനെ കാണാന്‍ അന്‍വാര്‍ശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ കോടതി അനുവദിച്ച സമയവും അവസാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ അബ്ദുന്നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി അഹമദ് ദേവര്‍ കോവില്‍, മഅദനിയുടെ ആരോഗ്യ കാര്യത്തില്‍ സര്‍കാര്‍ നിയോഗിച്ച മെഡികല്‍ ബോര്‍ഡിന്റെ റിപോര്‍ട് അനുസരിച്ച് സര്‍കാര്‍ ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Keywords: Abdul Nasar Ma'adani, Malayalam News, Kerala News, Abdul Nasar Ma'adani to return to Bengaluru.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia