ഡെല്‍ഹിയില്‍ വിജയിച്ചതിന് പിന്നാലെ നിയുക്ത യുവ ആപ് എം എല്‍ എക്ക് പ്രണയ ലേഖനങ്ങളുടെ കുത്തൊഴുക്ക്; ആരാധികമാരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കി തളര്‍ന്ന് 31കാരനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്

 


ന്യൂഡെല്‍ഹി: (www.kvartha.com 12.02.2020) ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ നിയുക്ത യുവ ആപ് എം എല്‍ എക്ക് പ്രണയ ലേഖനങ്ങളുടെ കുത്തൊഴുക്ക്. ആരാധികമാരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കി തളര്‍ന്ന് 31കാരനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്.

ഡെല്‍ഹി തെരഞ്ഞെടുപ്പിലെ 'സുന്ദരപുരുഷ'നായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ രാഘവ് ചദ്ദയ്ക്കാണ് യുവതികളുടെ വിവാഹാഭ്യര്‍ത്ഥനയും പ്രണയ ലേഖനങ്ങളും ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് യുവതികള്‍ രാഘവ ചദ്ദയെ ശല്യപ്പെടുത്തുന്നത്.

ഡെല്‍ഹിയില്‍ വിജയിച്ചതിന് പിന്നാലെ നിയുക്ത യുവ ആപ് എം എല്‍ എക്ക് പ്രണയ ലേഖനങ്ങളുടെ കുത്തൊഴുക്ക്; ആരാധികമാരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കി തളര്‍ന്ന് 31കാരനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്

എഎപിക്കു വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ 31കാരന്‍ രാഘവ് ചദ്ദ 20,058 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്.

രാജേന്ദ്ര നഗര്‍ മണ്ഡലത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് ആര്‍പി സിങ്ങിനെയാണ് രാഘവ് പരാജയപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയുള്ള രാഘവിന് മന്ത്രി കസേര കിട്ടുമോയെന്നു ഇനി കാത്തിരുന്ന് തന്നെ അറിയണം. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

70 ല്‍ 62 സീറ്റും നേടി വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഫെബ്രിവരി 16നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്. രാം ലീല മൈതാനിയില്‍ ആണ് സത്യപ്രതിജ്ഞാ ചടങ്ങ്.

Keywords:  AAP's rising star: Raghav Chadha likely to be inducted into Delhi cabinet, New Delhi, News, Politics, Women, Social Network, Aam Aadmi Party, Report, Winner, BJP, National.

















ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia