'ആം ആദ്‌മിയുടെ' വിജയം; പഞ്ചാബ് മുഖ്യമന്ത്രിയെ തോൽപിച്ചത് മൊബൈൽ ഫോൺ റിപയർ ചെയ്തിരുന്നയാൾ! കൂടുതലറിയാം

 


അമൃത്സർ:(www.kvartha.com 10.03.2022) രണ്ട് മണ്ഡലങ്ങളിൽ മത്സരത്തിനിറങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗിന് സംഭവിച്ചത് ഇരട്ടത്തോൽവിയാണ്. ബദൗർ, ചംകൗർ സാഹിബ് എന്നീ രണ്ട് നിയമസഭാ സീറ്റുകളിൽ ആം ആദ്മി പാർടി സ്ഥാനാർഥികളോട് അദ്ദേഹം പരാജയപ്പെട്ടു. ബദൗർ സീറ്റിൽ 37,558 വോടിന്റെ ഭൂരിപക്ഷത്തിലാണ് എഎപിയുടെ ലഭ് സിംഗ് ഉഗോകെ, ചന്നിയെ പരാജയപ്പെടുത്തിയത്.
                    
'ആം ആദ്‌മിയുടെ' വിജയം; പഞ്ചാബ് മുഖ്യമന്ത്രിയെ തോൽപിച്ചത് മൊബൈൽ ഫോൺ റിപയർ ചെയ്തിരുന്നയാൾ! കൂടുതലറിയാം

പഞ്ചാബിൽ ആം ആദ്മി പാർടിയുടെ വൻ വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അരവിന്ദ് കെജ്‌രിവാൾ ഇങ്ങനെ പറഞ്ഞു: 'ചരൺജിത് സിംഗിനെ ആരാണ് പരാജയപ്പെടുത്തിയതെന്ന് നിങ്ങൾക്കറിയാമോ? മൊബൈൽ ഫോൺ റിപയർ കടയിൽ ജോലി ചെയ്യുന്ന എഎപി സ്ഥാനാർഥി ലഭ് സിംഗ് ഉഗോകെയാണ്'.

1987 ലാണ് ഉഗോകെ ജനിച്ചത്. 12-ാം ക്ലാസ് പാസായ ശേഷം, ഇദ്ദേഹം മൊബൈൽ ഫോൺ റിപയറിംഗ് ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കുകയും തന്റെ ഗ്രാമത്തിൽ ഒരു കട തുറക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി ഇയാളുടെ കട അടഞ്ഞുകിടക്കുകയാണ്. 2013ലാണ് ഉഗോകെ എഎപിയിൽ ചേർന്നത്. പിതാവ് ഡ്രൈവറും അമ്മ സർകാർ സ്‌കൂളിലെ തൂപ്പുകാരിയുമാണ്. പഞ്ചാബിലെ വോടെടുപ്പിന് മുമ്പ്, ചന്നിയെ തോൽപിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.അത് യാഥാർഥ്യമാവുകയും ചെയ്തു.

Keywords:  News, National, Panjab, Top-Headlines, Assembly Election, AAP, Chief Minister, Minister, People, Mobile Phone, Labh Singh Ugoke, CM Channi, AAP's Labh Singh Ugoke who defeated CM Channi is a mobile repair shop staff.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia