SWISS-TOWER 24/07/2023

മുതിര്‍ന്ന ബിജെപി നേതാവ് തനിക്ക് കേന്ദ്രമന്ത്രി പദവും പണവും വാഗ്ദാനം ചെയ്തു; ആരോപണവുമായി ആംആദ്മി എം പി

 


ADVERTISEMENT

ഛത്തീസ്ഗഢ്: (www.kvartha.com 05.12.2021) ഒരു മുതിര്‍ന്ന ബിജെപി നേതാവ് തനിക്ക് കേന്ദ്രമന്ത്രി പദവും പണവും വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ടി സംസ്ഥാന അധ്യക്ഷനും എംപിയുമായ ഭഗവന്ത് മാന്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേരുകയാണെങ്കില്‍ ആണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Aster mims 04/11/2022

മുതിര്‍ന്ന ബിജെപി നേതാവ് തനിക്ക് കേന്ദ്രമന്ത്രി പദവും പണവും വാഗ്ദാനം ചെയ്തു; ആരോപണവുമായി ആംആദ്മി എം പി

കുതിരക്കച്ചവടത്തിലൂടെ ബിജെപിക്ക് തന്നെ വാങ്ങാന്‍ കഴിയില്ലെന്നും മാന്‍ പറഞ്ഞു. അതേസമയം എഎപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം തള്ളിക്കളഞ്ഞ ബിജെപി പണം വാഗ്ദാനം ചെയ്ത നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ഭഗവന്ത് മാനെ വെല്ലുവിളിച്ചു.

'നാല് ദിവസം മുമ്പാണ് തനിക്കൊരു കോള്‍ വന്നത്. മിസ്റ്റര്‍, മാന്‍ ബിജെപിയില്‍ ചേരുന്നതിന് താങ്കള്‍ക്ക് എന്ത് വേണമെന്ന് ചോദിച്ചു. നിങ്ങള്‍ക്ക് പണമാണോ ആവശ്യം. പഞ്ചാബില്‍ ആംആദ്മി പാര്‍ടിക്ക് ഒരു എംപി മാത്രമായതിനാല്‍ കൂറുമാറ്റ നിരോധന നിയമം താങ്കള്‍ക്ക് ബാധകമാകില്ല. അതുകൊണ്ട് തന്നെ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഏത് വകുപ്പാണ് താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന് അറിയിക്കണം' എന്നാണ് തന്നോട് ചോദിച്ചതെന്നും ഭഗവന്ത് മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'എന്നെ വിളിച്ച നേതാവിനോട് ഞാന്‍ പറഞ്ഞു. ഒരു ദൗത്യത്തിലേര്‍പെട്ടിരിക്കുകയാണ്. കമിഷന്‍ അടിസ്ഥാനമാക്കിയല്ല അത്. ഭഗവന്ത് മാനെ നിങ്ങള്‍ക്ക് പണം കൊടുത്ത് വാങ്ങാന്‍ സാധിക്കില്ല. നല്ല ശമ്പളമുള്ള ജോലി രാജിവെച്ചിട്ടാണ് ഞാന്‍ പാര്‍ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പാര്‍ടിയും ജനങ്ങളും തന്നില്‍ ഏല്‍പിച്ച വിശ്വാസമാണ് ബിജെപി വിലക്ക് വാങ്ങാന്‍ നോക്കിയത്' എന്നും മാന്‍ പറഞ്ഞു.

ഗോവ, പശ്ചിമ ബെന്‍ഗാള്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി ചെയ്തികള്‍ എല്ലാവരും കണ്ടതാണ്. മറ്റ് പാര്‍ടികളില്‍ നിന്നുള്ള നേതാക്കളെ ചുറ്റിപ്പറ്റിയാണ് ബിജെപിയുടെ രാഷ്ട്രീയ അടിസ്ഥാനമെന്നും മാന്‍ പരിഹസിച്ചു.

എന്നാല്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഭവന്ത് മാന്റെ ആരോപണമെന്ന് ബിജെപി പഞ്ചാബ് ജനറല്‍ സെക്രടെറി സുഭാഷ് ശര്‍മ പ്രതികരിച്ചു. അതേസമയം ശരിയായ സമയത്ത് തന്നെ വിളിച്ച ബിജെപി നേതാവിന്റെ പേര് വെളിപ്പെടുത്തുമെന്നും മാന്‍ പറഞ്ഞു.

Keywords:  AAP Punjab MP Says BJP Leader Offered Him Money, Cabinet Seat To Join Party, Panjab, News, Press meet, Politics, BJP, Allegation, AAP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia