കയ്യേറ്റം; ആം ആദ്മി എല്‍ എ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 22.08.2015) ഡെല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍(എന്‍.ഡി.എം.സി) ജീവനക്കാരനെ കയ്യേറ്റം ചെയ്ത കേസില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എ സുരിന്ദര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

സിംഗിനെ കൂടാതെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മൂവരെയും ചോദ്യംചെയ്യാനായി ഡെല്‍ഹി പോലീസ് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആഗസ്ത് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുഗ്‌ളക് റോഡില്‍ പതിവ് പരിശോധനകളില്‍ ഏര്‍പ്പെട്ടിരുന്ന എന്‍.ഡി.എം.സി സംഘം ഒരു ഇഓട്ടോറിക്ഷയുടെ രേഖകള്‍ പരിശോധിക്കുന്നതിനായി ഡ്രൈവറെ തടഞ്ഞുനിര്‍ത്തിയിരുന്നു. ഇതിനെ  സുരിന്ദറും സംഘവും ചോദ്യംചെയ്യുകയുണ്ടായി.

തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ സുരീന്ദറും സംഘവും പരിശോധനാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും എസ്.സി/എസ്.ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സുരിന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

ഡെല്‍ഹി കണ്ടോണ്‍മെന്റ്  മണ്ഡത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സുരിന്ദര്‍ സിംഗ്. ഡെല്‍ഹിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആംആദ്മി എം.എല്‍.എയാണ് അദ്ദേഹം. നേരത്തെ, വ്യാജബിരുദം സമ്പാധിച്ച കേസില്‍ നിയമമന്ത്രി കൂടിയായിരുന്ന ജിതേന്ദ്ര സിംഗ് തോമറും ഭൂമി തട്ടിപ്പ് കേസില്‍ കോണ്ഡിലി എം.എല്‍.എ മനോജ് കുമാറും അറസ്റ്റിലായിരുന്നു.
കയ്യേറ്റം; ആം ആദ്മി എല്‍ എ അറസ്റ്റില്‍


Also Read:
എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Keywords:   AAP MLA Surinder Singh arrested for assaulting NDMC worker, Police, New Delhi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script