നിരന്തരമായുള്ള ദ്രോഹം; ഒടുവില്‍ സഹിക്കാനാകാതെ ഡോക്ടറുടെ ആത്മഹത്യ; എഎപി എംഎല്‍എയ്ക്കും സഹായിക്കും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 09.05.2020) സൗത്ത് ഡെല്‍ഹിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട കേസില്‍ ഡെല്‍ഹി ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് ജര്‍വാളിന് രണ്ടുതവണ സമന്‍സ് അയച്ചതിനും ഇദ്ദേഹം ഹാജരാകാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവിനെയും സഹോദരനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ജര്‍വാളിനും സഹായിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

നിരന്തരമായുള്ള ദ്രോഹം; ഒടുവില്‍ സഹിക്കാനാകാതെ ഡോക്ടറുടെ ആത്മഹത്യ; എഎപി എംഎല്‍എയ്ക്കും സഹായിക്കും ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

സൗത്ത് ഡെല്‍ഹയിലെ ദുര്‍ഗാ വിഹാറിലുള്ള വസതിയില്‍ ഏപ്രില്‍ 18നാണ് രാജേന്ദ്ര സിങ് (52) എന്ന ഡോക്ടര്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ആംആദ്മി പാര്‍ട്ടി നേതാവിന്റെ പേര് പരാമര്‍ശിച്ചിരുന്നു. എംഎല്‍എ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നുവെന്നാണ് ഡോക്ടര്‍ ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നത്.

ആത്മഹത്യാ പ്രേരണയും പണാപഹരണവും അടക്കമുള്ള കുറ്റങ്ങളാണ് എംഎല്‍എയ്ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്വന്തമായി ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്ക് ടാങ്കറില്‍ ജലവിതരണം നടത്തുന്ന സ്ഥാപനവും ഉണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പത്ത് മാസത്തോളമായി ഡോക്ടറുമായി സംസാരിച്ചിട്ടു പോലുമില്ലെന്നാണ് എംഎല്‍എയുടെ വാദം.

2017ല്‍ ടാങ്കര്‍ മാഫിയയുമായി ബന്ധപ്പെട്ട് ഒരു ന്യൂസ് ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ഡോക്ടറും ഉള്‍പ്പെട്ടിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തിന്റെ വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നുവെന്നും പ്രകാശ് ജര്‍വാള്‍ ആരോപിച്ചിരുന്നു.

'മുമ്പും തന്നെ കുടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സമാനമായ കാര്യങ്ങളാണ് ഇപ്പോഴും നടന്നിരിക്കുന്നത്. മുന്‍കാര്യങ്ങളില്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ ഇത്തവണയും ചെയ്യും. ഏത് തരത്തിലുള്ള അന്വേഷണത്തിലും പൊലീസുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്.' എംഎല്‍എ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ നിലവില്‍ എംഎല്‍എ ഒളിവിലാണ്.

Keywords:  News, National, New Delhi, MLA, AAP, Aam Aadmi Party, Doctor, Death, Arrest, Politics, AAP  MLA faces arrest warrant for suicide of a doctor
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia